Breaking News
ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു |
ഖത്തറിലെ യൂണിവേഴ്‌സിറ്റികളിൽ പഠനം പൂർത്തിയാക്കിയവർക്ക് വിദ്യാഭ്യാസ മന്ത്രാലത്തിൽ തൊഴിലവസരങ്ങൾ

June 15, 2020

June 15, 2020

ദോഹ : ഖത്തർ യുണിവേഴ്സിറ്റിയിലോ ഖത്തറിലെ മറ്റേതെങ്കിലും സർവകലാശാലകളിലോ പഠനം പൂർത്തിയാക്കിയവർക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിരവധി തൊഴിലവസരങ്ങൾ. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സർക്കാർ സ്‌കൂളുകളിലാണ് അവസരങ്ങൾ ഉള്ളത്. 2020-21 അധ്യയന വര്‍ഷം ഖത്തര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

അറബിക് ഭാഷ അധ്യാപകർ  (സ്ത്രീ, പുരുഷന്‍), കോളജ് ഓഫ് എജുക്കേഷന്‍, മാത്തമാറ്റിക്‌സ്(സ്ത്രീ, പുരുഷന്‍), കോളജ് ഓഫ് എജുക്കേഷന്‍, സോഷ്യോളജി(പുരുഷന്‍ന്മാര്‍ക്ക് മാത്രം), കോളജ് ഓഫ് എജുക്കേഷന്‍, കംപ്യൂട്ടര്‍(സ്ത്രീ, പുരുഷന്‍), വിഷ്വല്‍ ആര്‍ട്‌സ് ( സ്ത്രീകള്‍ക്കു മാത്രം) എന്നീ വിഭാഗങ്ങളിലെ സ്‌പെഷ്യലൈസ്ഡ് അധ്യാപകരുടെ ഒഴിവുകളാണ് നിലവിലുള്ളത്.

ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നോ ഖത്തറിലെ മറ്റു യൂനിവേഴ്‌സിറ്റികളില്‍ നിന്നോ ബന്ധപ്പെട്ട വിഭാഗത്തില്‍ ബാച്ചിലര്‍ ബിരുദമാണ് യോഗ്യത. കംപ്യൂട്ടര്‍ വിജ്ഞാനം അഭികാമ്യം. ടെസ്റ്റിനും അഭിമുഖത്തിനും ശേഷമായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.താല്‍പര്യമുള്ളവര്‍ക്ക് http://tawtheef.edu.gov.qa/ എന്ന ലിങ്കില്‍ അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപന തിയ്യതി മുതല്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അപേക്ഷ നൽകണം.പാസ്‌പോര്‍ട്ട്, ഖത്തര്‍ ഐഡി, ബിരുദ സര്‍ട്ടിപിക്കറ്റ്, ഡിപ്ലോമ ഉണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ കോപ്പികള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News