Breaking News
സൗദിയില്‍ ഉംറ വിസയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു  | ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റ് മെഗാ പ്രൊമോഷൻ വിജയികൾക്ക് കാറുകൾ സമ്മാനമായി നൽകി | 37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  |
അദാനി ഗ്രൂപ്പിന്റെ ഊര്‍ജ വിതരണ പദ്ധതിയില്‍ ഖത്തര്‍ ഫണ്ട് പങ്കാളികളാകുമെന്ന് സൂചന 

September 20, 2019

September 20, 2019

അതേസമയം, റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പോ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയോ തയാറായിട്ടില്ല.

ദോഹ: ഇന്ത്യയില്‍ അദാനി ഗ്രൂപ്പിന്റെ ഊര്‍ജ വിതരണ പദ്ധതിയില്‍ ഖത്തര്‍ ഫണ്ട് പങ്കാളികളാകുന്നതായി ഇക്കണോമിക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അദാനിയുടെ ഊര്‍ജ പ്രസരണ-വിതരണ കമ്പനിയായ അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡി(എ.ഇ.എം.എല്‍)ലാണ് ഖത്തര്‍ നിക്ഷേപ അതോറിറ്റി നിക്ഷേപമിറക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ഊര്‍ജ വിതരണ സ്ഥാപനമാണ് എ.ഇ.എം.എല്‍. അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡി(എ.ടി.എല്‍)ന്റെ അനുബന്ധ സ്ഥാപനമാണിത്. 2018 ഓഗസ്റ്റില്‍ അനില്‍ അംബാനിയാണ് തങ്ങളുടെ മുംബൈയിലെ ഊര്‍ജ വിതരണ ബിസിനസ് സംരംഭം എ.ടി.എല്ലിന് 12,700 കോടി രൂപയ്ക്കു വില്‍ക്കുന്നത്. എസ്.ബി.ഐ, യെസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ അടങ്ങുന്ന കണ്‍സോര്‍ഷ്യം ബാങ്കുകളില്‍ നിന്ന് 8,500 കോടി കടമെടുത്താണ് സംരംഭം എ.ടി.എല്‍ ഏറ്റെടുത്തത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 3,000-4,000 കോടി രൂപയുടെ നിക്ഷേപമിറക്കി എ.ഇ.എം.എല്ലിന്റെ 25 ശതമാനം ഓഹരി ഖത്തര്‍ ഫണ്ട് സ്വന്തമാക്കും. സാമ്പത്തികമായി തകര്‍ച്ചയിലുള്ള കമ്പനിയുടെ ആസ്തികള്‍ വിറ്റഴിച്ച് ബാധ്യത തീര്‍ക്കുന്ന നടപടിയുടെ ഭാഗമായാണ് ഖത്തര്‍ ഫണ്ട് ഓഹരി വാങ്ങുന്നതെന്നാണ് വിവരം. എ.ഇ.എം.എല്ലിന്റെ പരിപാലനത്തിനും നിലവിലെ വിതരണ ശൃംഖല ഉയര്‍ത്താനും മൂലധനം വര്‍ധിപ്പിക്കാനുമായി 1,200 കോടി രൂപയും ഖത്തര്‍ ഫണ്ട് വകയിരുത്തും. അതേസമയം, റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പോ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയോ തയാറായിട്ടില്ല.


Latest Related News