Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ആണവ കരാറിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടതായി ഇറാന്‍ ആണവോര്‍ജ സമിതി തലവന്‍

September 08, 2019

September 08, 2019

തെഹ്‌റാന്‍: ആണവ കരാര്‍ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടതായി ഇറാന്‍ ആണവോര്‍ജ സമിതി തലവന്‍. ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍ ഡയരക്ടര്‍ അലി അക്ബര്‍ സാലിഹിയാണ് കരാറിന്റെ ഭാഗമായ മറ്റു കക്ഷികള്‍ക്കെതിരെ വിമര്‍ശവുമായി രംഗത്തെത്തിയത്. ഇറാന്‍ കൂടുതല്‍ കരാര്‍ വ്യവസ്ഥാ പിന്മാറ്റം പ്രഖ്യാപിച്ചതിനു പിറകെ ആണവ ഗവേഷണ-പരീക്ഷണ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

നിര്‍ഭാഗ്യകരമെന്നോണം തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ കക്ഷികള്‍ പരാജയപ്പെട്ടിരിക്കുകയാണ്. കരാര്‍ ഒരു ദിശയിലേക്കു മാത്രമുള്ള തെരുവല്ല. ഘട്ടംഘട്ടമായി വ്യവസ്ഥകള്‍ ഉപേക്ഷിക്കുകയാണ് ഇറാന്‍ ചെയ്തത്. അതിനനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടു പോകും-സാലിഹ് അറിയിച്ചു. നേരത്തെ തെഹ്‌റാനിലെത്തിയ യു.എന്‍ ആണവോര്‍ജ ഏജന്‍സി തലവന്‍ കോര്‍ണല്‍ ഫെറൂറ്റയുമായി കൂടിക്കാഴ്ച നടത്തിയതിനു പിറകെയാണ് അലി അക്ബര്‍ സാലിഹി മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റു കക്ഷികള്‍ തങ്ങളുടെ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്ത കാലത്തോളം ആണവ കരാര്‍ വ്യവസ്ഥകള്‍ ഉപേക്ഷിക്കുന്നത് ഇറാന്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Latest Related News