Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ദുബായ് പാം ജുമൈറയിൽ ജെറ്റ് സ്കീകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു 

December 08, 2020

December 08, 2020

ദുബൈ: ദുബായിലെ  പാം ജുമൈറയില്‍ രണ്ട് ജെറ്റ് സ്കീകള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ഗുരുതര പരിക്കേറ്റ മറ്റൊരാള്‍ക്ക് ചികിത്സ ലഭ്യമാക്കിയതായും പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍പെട്ടവരുടെ പൂര്‍ണ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അശ്രദ്ധ കാരണമാണ് വാട്ടര്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച്‌ അപകടമുണ്ടാവാൻ കാരണമെന്ന് ദുബായ് പോര്‍ട്ട് പൊലീസ് സെന്‍റര്‍ ഡയറക്ടര്‍ കേണല്‍ സയീദ് അല്‍ മദാനി പറഞ്ഞു.

സമുദ്ര സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിച്ച്‌ മാത്രമേ വേഗം വര്‍ധിപ്പിക്കാവൂയെന്നും വേഗപരിധി പാലിക്കണമെന്നും അദ്ദേഹം വിനോദസഞ്ചാരികളോട് ആവശ്യപ്പെട്ടു.അശ്രദ്ധമായ റൈഡറുകള്‍ക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ടാകുമെന്നും കേണല്‍ സയീദ് മുന്നറിയിപ്പ് നല്‍കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News