Breaking News
നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി |
ദുബായിൽ ഗ്രോസറികളിലും ഫാർമസികളിലും പോകാൻ ആഴ്ചയിൽ മൂന്ന് ദിവസം മാത്രം അനുമതി 

April 16, 2020

April 16, 2020

ദുബായ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.ഇതനുസരിച്ച് ഗ്രോസറികളിലും ഫാർമസികളിലും പോകാൻ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ അനുമതിയുണ്ടാവൂ.പുറത്തിറങ്ങാനുള്ള അനുമതി അനുവദിക്കുന്ന വെബ്‌സൈറ്റിലാണ് ഇക്കാര്യം പറയുന്നത്.

എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ പുറത്തു പോകാൻ അഞ്ചു ദിവസത്തിൽ ഒരിക്കൽ മാത്രമേ അനുമതി ഉണ്ടാവൂ. യു.എ.ഇയിൽ ഇതുവരെ 33 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.ഇന്നലെ 432 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 5365 ആയി.  
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.  


Latest Related News