Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ചാർട്ടേഡ് വിമാനങ്ങളുമായി ബന്ധപ്പെട്ട് യു.എ.ഇ കെ.എം.സി.സിക്കെതിരെ ആരോപണം,മറുപടിയുമായി നേതാക്കൾ  

August 02, 2020

August 02, 2020

ദുബായ് : കോവിഡ് വ്യാപനത്തെ തുടർന്ന് മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ യു.എ.ഇ കെ.എം.സി.സി ചാർട്ടേഡ് വിമാനങ്ങൾ ഏർപെടുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നേതാക്കൾ. ചാർട്ടേഡ് വിമാനങ്ങൾ ട്രാവൽ ഏജൻസികളെ തകർക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സർവീസുകളെ അട്ടിമറിച്ച് കൂടുതൽ ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് കെഎംസിസി ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നതെന്നായിരുന്നു ചില കേന്ദ്രങ്ങളിൽ നിന്ന് സംഘടിതമായി ആരോപണം ഉയർന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ കെ.എം.സി.സിയുടെ പേരിൽ ആരെങ്കിലും അമിത നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സംഘടനാ തലത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി കെ.എം.സി.സി നേതാക്കൾ രംഗത്തെത്തിയത്.

 ചാർട്ടേർഡ് വിമാനത്തിന്റെ പേരില്‍ ആരെങ്കിലും തെറ്റായി പ്രവര്‍ത്തിച്ചുവെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ദുബായ് കെഎംസിസി നേതാക്കൾ പറഞ്ഞു.ചാർട്ടേർഡ് വിമാന സർവീസിന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതായുള്ള പരാതി ഉയർന്ന സാഹചര്യത്തിൽ സൂമിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.ഇത്തരത്തിൽ പ്രവർത്തിച്ച ഒരു ഭാരവാഹിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ആർക്കെതിരെയെങ്കിലും കൂടുതൽതെളിവുകൾ ലഭിച്ചാൽ നടപടി സ്വീകരിക്കും. ചില തെളിവുകൾ ലഭിച്ചത് ദേശീയ പ്രസിഡന്റ് ഡോ.പുത്തൂർ റഹ്മാന് കൈമാറിയിട്ടുണ്ട്. അദ്ദേഹം അതു പഠിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ മനുഷ്യരുടെ അത്താണിയായ ദുബായ് കെഎംസിസി അവരെ സഹായിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരും. കോവിഡ് 19 കാലയളവില്‍ കെഎംസിസി വൊളന്റിയര്‍മാരുടെ മികച്ച സേവനത്തിന്റെ ഫലമായി ലഭിച്ച വ്യാപക പിന്തുണയെ അവമതിക്കാൻ ചിലര്‍ നടത്തുന്ന ദുഷ്ട നീക്കമായേ ഇതിനെ കാണുന്നുള്ളൂ. ഇത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണെന്നും നേതാക്കൾ കൂട്ടിച്ചേര്‍ത്തു.

യു.എ.ഇയിൽ നിലനിൽക്കുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്തി വിസ കാലാവധി പിന്നിട്ട് നാട്ടിൽ പോകാൻ കഴിയാത്തവർക്ക് പിഴയില്ലാതെ മടങ്ങാൻ അവസരമൊരുക്കുന്നതിനാണ് ദുബൈ കെ.എം.സി.സി ചാർട്ടേഡ് വിമാനങ്ങൾ ഇപ്പോൾ പറത്തുന്നത്. സംഘടനക്ക് അനുവദിച്ച 43 ചാർട്ടേഡ് വിമാനങ്ങളിൽ 10 എണ്ണം കൂടി മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതിന് ശേഷം ചാർട്ടേഡ് വിമാനങ്ങൾ പറത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ പറഞ്ഞു. കെ.എം.സി.സി ചാർട്ടേഡ് വിമാനങ്ങളിൽ നിന്ന് ഒരു ഫിൽസ് ഫോലും വരുമാനമുണ്ടാക്കിയിട്ടില്ല. യാത്രക്കാർക്ക് അങ്ങോട്ട് പണം നൽകി സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്. കെ.എം.സി.സിയുടെ പേരിൽ ആരെങ്കിലും തെറ്റായി പ്രവർത്തിച്ചതായി തെളിയിച്ചാൽ അവർക്കെതിരെ ശക്തമായ നടപടിയെക്കുമെന്നും നേതാക്കൾ പറഞ്ഞു. 

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News