Breaking News
ടൈം മാഗസിന്റെ 2024ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഖത്തർ പ്രധാനമന്ത്രിയും  | കുവൈത്തിൽ ‘സ​ഹേ​ൽ’ ആപ്പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടുവെന്ന വാ​ർ​ത്ത വ്യാജം | 2024ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരെഞ്ഞെടുത്തു | അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  |
ദുബൈയിലെ ഖിസൈസിൽ വന്‍ തീപിടിത്തം

September 24, 2019

September 24, 2019

 വെയര്‍ഹൗസുകളിലെ തീ മറ്റു ചില കെട്ടിടങ്ങളിലേക്ക് കൂടി പടരുകയാണ്.

ദുബൈ: ഷാര്‍ജ അതിര്‍ത്തിയിലെ ഖിസൈസില്‍ ടയര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് തീ ഉയര്‍ന്നതെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ഖിസൈസ്, ഹംറിയ, കറാമ സ്റ്റേഷനുകളിലെ സിവില്‍ ഡിഫന്‍സ് സംഘം സംഭവ സ്ഥലത്ത് എത്തിയെങ്കിലും തീ മറ്റു മേഖലകളിലേക്ക് കൂടി വ്യാപിച്ചു. വെയര്‍ഹൗസുകളിലെ തീ മറ്റു ചില കെട്ടിടങ്ങളിലേക്ക് കൂടി പടരുകയാണ്.

മുഹൈസിനയില്‍ ഡ്യൂണ്‍സ് ഹോസ്പിറ്റല്‍-ഗഫൂര്‍ക്കാസ് തട്ടുകട എന്നിവ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് സംഭവം.തീ പിടിത്തം മേഖലയെ മുഴുവന്‍ പുകയിലാഴ്ത്തി. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടനവധി പേര്‍ താമസിക്കുന്ന ഫ്ലാറ്റുകളും ഉള്ള പ്രദേശമാണിത്. മേഖലയിലെ വീടുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ദുബൈ - ഷാര്‍ജ റൂട്ടില്‍ ഗതാഗത കുരുക്ക് രൂക്ഷമായിട്ടുണ്ട്.


Latest Related News