Breaking News
അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ |
ലോകകപ്പ് ലക്ഷ്യമാക്കി ഖത്തറിലേക്ക് ലഹരി കടത്ത്,പ്രധാന കണ്ണി കേരളത്തിൽ പിടിയിലായി

November 03, 2019

November 03, 2019

മയക്കുമരുന്ന് കടത്ത് കണ്ടെത്താൻ ഖത്തറിൽ അതിനൂതനമായ സംവിധാനങ്ങളാണ് നിലവിലുള്ളത്. പലപ്പോഴും വിമാനത്താവളത്തിൽ വെച്ചുതന്നെ ഇവർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലാകും. ചുരുങ്ങിയത് 12 വർഷം വരെ തടവ് ശിക്ഷയാണ് ഇത്തരക്കാർക്ക് ലഭിക്കാറുള്ളത്.

ദോഹ : 2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ലക്ഷ്യമാക്കി കേരളത്തില്‍ നിന്നും വൻ തോതിൽ മയക്കുമരുന്നു കടത്താനുള്ള നീക്കം കേരളാ പോലീസ് പിടികൂടി. മലപ്പുറം-പെരിന്തല്‍മണ്ണയില്‍ പോലീസ് നടത്തിയ വന്‍ ലഹരിമരുന്നു വേട്ടയിലാണ് സംഘത്തെ കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഒന്നര കോടിയോളം രൂപ വില വരുന്ന വീര്യം കൂടിയ 1.470 കിലോഗ്രാം ഹാഷിഷുമായി കാഞ്ഞങ്ങാട് ഷബാന മന്‍സില്‍ മുഹമ്മദ് ആഷിഖിനെയാണ് (25) പെരിന്തല്‍മണ്ണ എ.എസ്.പി രീഷ്മ രമേശന്‍റെ നേതൃത്വത്തില്‍ എസ്.ഐ മഞ്ജിത് ലാലും സംഘവും അറസ്റ്റു ചെയ്തത്. ഖത്തറിലേക്ക് ഹാഷിഷ് കടത്തുന്ന സംഘത്തിന് ഇവ കൈമാറാന്‍ എത്തിയതായിരുന്നു യുവാവ്.

വിദേശത്ത് ഡിജെ പാര്‍ട്ടികളിലും ഡാന്‍സ് ബാറുകളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള ലഹരി മരുന്നാണിത്. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഖത്തറില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നതിനെക്കുറിച്ചും മറ്റും മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുല്‍ കരീമിനു ലഭിച്ച രഹസ്യ വിവരം പെരിന്തല്‍മണ്ണ എ.എസ്.പി രീഷ്മ രമേശനു കൈമാറുകയായിരുന്നു.

തുടര്‍ന്ന് പെരിന്തല്‍മണ്ണ എസ്.ഐ മഞ്ജിത് ലാലും സംഘവും ഒരു മാസത്തിലധികം കരിപ്പൂര്‍ വിമാനത്താവള പരിസരങ്ങളിലും മറ്റും നിരീക്ഷണം നടത്തിയതില്‍ ഇത്തരത്തില്‍ കാരിയര്‍മാര്‍ക്ക് മയക്കുമരുന്ന് ബാഗിലും മറ്റും ഒളിപ്പിച്ചു കൈമാറുന്ന സംഘത്തെകുറിച്ച്‌ വിവരം ലഭിച്ചു. മംഗലാപുരം, കാസര്‍കോട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തില്‍ മലപ്പുറം ജില്ലയിലെ മങ്കട, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, ആനക്കയം, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ ഏജന്‍റുമാരുണ്ടെന്നും വിവരം ലഭിച്ചു. ഇതേക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി എഎസ്.പി അറിയിച്ചു.

ഒരു ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപയും വിസയും ടിക്കറ്റുമാണ് മയക്കുമരുന്നുമായി വിദേശത്തേക്ക് പോകുന്ന കാരിയര്‍മാര്‍ക്കു സംഘം വാഗ്ദാനം ചെയ്യുന്നത്. ഖത്തറിലെത്തുന്ന ബാഗേജ് പറയുന്ന സ്ഥലത്ത് എത്തിച്ചാല്‍ പണം കൈമാറുകയാണ് രീതി. പിടിക്കപ്പെടാതിരിക്കാന്‍ വിദഗ്ധമായി പായ്ക്കിംഗും മറ്റും ചെയ്തു കൊടുക്കാനും പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗളൂരൂ, കരിപ്പൂര്‍, കൊച്ചി, മംഗലാപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച്‌ ഖത്തറില്‍ 2022-ല്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് എത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചാണ് ലഹരിമരുന്നു കടത്തുന്നതെന്നാണ് സൂചന.

മാരക ശേഷിയുള്ള എം.ഡി.എം.എ, ബ്രൗണ്‍ ഷുഗര്‍, ട്രമഡോള്‍ ടാബ്ലറ്റ്, കഞ്ചാവ്, കെമിക്കല്‍ മിക്സ്ഡ് ഹാഷിഷ് തുടങ്ങിയവയും ഇത്തരത്തില്‍ കടത്തുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നും എഎസ്.പി അറിയിച്ചു. പിടികൂടിയ പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം,മയക്കുമരുന്ന് കടത്ത് കണ്ടെത്താൻ ഖത്തറിൽ അതിനൂതനമായ സംവിധാനങ്ങളാണ് നിലവിലുള്ളത്. പലപ്പോഴും വിമാനത്താവളത്തിൽ വെച്ചുതന്നെ ഇവർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലാകും. ചുരുങ്ങിയത് 12 വർഷം വരെ തടവ് ശിക്ഷയാണ് ഇത്തരക്കാർക്ക് ലഭിക്കാറുള്ളത്. 50 ഓളം മലയാളി യുവാക്കൾ മയക്കുമരുന്ന് കേസിൽ ഖത്തറിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം,ഒരു തരത്തിലും പിടിക്കപ്പെടില്ലെന്നും പിടിയിലായാൽ രക്ഷപ്പെടുത്താൻ ഖത്തറിൽ ആളുകളുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് മയക്കുമരുന്ന് സംഘങ്ങൾ കേരളത്തിൽ നിന്നും ഇതിനായി ചെറുപ്പക്കാരെ കണ്ടെത്തുന്നത്. പലപ്പോഴും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരാണ് സംഘത്തിന്റെ കെണിയിൽ പെടുന്നത്.


Latest Related News