Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
രോഗം സ്ഥിരീകരിച്ചിട്ടും വിശ്രമിച്ചില്ല, അവസാനം വരെ കോവിഡ് ബാധിതരെ ചികിൽസിച്ച ഡോ.ഷിറിൻ റൂഹാനി ഇനിയില്ല

March 20, 2020

March 20, 2020

തെഹ്റാൻ : ലോകം മുഴുവൻ കോവിഡ് ഭീതി പടരുമ്പോൾ ജീവൻ പണയം വെച്ചും രോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാരുടെയും നെഴ്സുമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സ്വയം സമർപ്പണത്തിന്റെ വാർത്തകൾ ലോകമാധ്യമങ്ങളിൽ നിറയുകയാണ്. കോവിഡ് 19 പിടിച്ചുലച്ച ഇറാനിൽ നിന്നാണ് ഒടുവിലത്തെ സംഭവം റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചിട്ടും വിശ്രമിക്കാതെ രോഗികളെ ചികിൽസിച്ച ഡോ.ഷിറിൻ റൂഹാനി എന്ന വനിതാ ഡോക്ടറെ ഓർത്ത് വിതുമ്പുകയാണ് സഹപ്രവർത്തകരും നാട്ടുകാരും. സമൂഹ മാധ്യമങ്ങളിൽ കേരളലയിക്കുന്ന ഓർമകളാണ് പലരും പങ്കുവെച്ചത്.' മാലാഖയെ ദൈവം തിരികെ വിളിച്ചു'എന്ന ഹാഷ്ടാഗിലാണ് സുഹൃത്തുക്കൾ അവരെ അനുസ്മരിക്കുന്നത്.

ഒരു രോഗിയെ പരിശോധിക്കുന്ന ചിത്രമാണ് ഡോ.ഷിറിൻ റൂഹാനി അവസാനമായി പങ്കുവെച്ചത്.തന്റെ അവശത വകവെക്കാതെ ഡോക്ടർമാരെ പരിശോധിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്.ചൈനക്ക് പിന്നാലെ കോവിഡ് 19 ഏറ്റവുമധികം ബാധിച്ച ഇറാനിൽ പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരോ നെഴ്സുമാരോ മരുന്നോ മറ്റ് പ്രതിരോധ സംവിധാനങ്ങളോ ഇല്ല. ഉപരോധം നിലനിൽക്കുന്നതിനാൽ പുറത്ത് നിന്ന് വരുന്നതും നന്നേ കുറവ്. രോഗം വ്യാപകമായി പടർന്നു പിടിച്ച പക്ദഷ്ത് എന്ന കൊച്ചു നഗരത്തിലെ ഒരാശുപത്രിയിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ ആയിരുന്നു ഡോ.ഷിറീൻ റൂഹാനി. അവിടെയുമ്മ് ആവശ്യത്തിന് ഡോക്ടർമാർ ഉണ്ടായിരുന്നില്ല.

ണ്ടും മൂന്നും ഷിഫ്റ്റുകൾ അടുപ്പിച്ച് ചെയ്ത എത്രയോ ദിനരാത്രങ്ങൾക്കൊടുവിൽ ആകെ ക്ഷീണിച്ച്, നിർജലീകരണം സംഭവിച്ച അവസ്ഥയിൽ ആയിരുന്നിട്ടും ഒരിക്കൽ പോലും താൻ ഡ്യൂട്ടിക്ക് വരില്ല എന്നുമാത്രം ഷിറീൻ പറഞ്ഞില്ല. വീട്ടിൽ കിടക്കുമ്പോൾ കയ്യിൽ പിടിപ്പിച്ച കാനുലയിലൂടെ അവരുടെ ദേഹത്തേക്ക് ഐവി സലൈൻ ഡ്രിപ്പ് കയറിക്കൊണ്ടിരുന്നു. കയ്യിൽ ഐവിയോടെ തന്നെ അവർ അടുത്ത പകലും ആശുപത്രിയിൽ എത്തി.

മരിക്കുന്നതിന് ദിവസങ്ങൾക്കു മുമ്പോ മറ്റോ ആണെന്ന് തോന്നുന്നു അവരുടെ സഹപ്രവർത്തകർ ആരോ എടുത്ത ഒരു വീഡിയോയിൽ പ്രത്യക്ഷത്തിൽ തന്നെ ക്ഷീണിതയായിരുന്നിട്ടും രോഗികളെ പരിശോധിക്കുന്ന ഡോ. ഷിറീനെ കാണാം. അതിൽ അവർ പറയുന്നുണ്ട്, " ഇവിടെ എല്ലാവരും വല്ലാത്ത തിരക്കിലാണ്. ഇവിടുള്ളവരെ റിലീവ് ചെയ്യാൻ ഒടുവിൽ ഞാൻ തന്നെ വരേണ്ടി വന്നത് കണ്ടോ?"  അങ്ങനെ ക്ഷീണിച്ച അവസ്ഥയിലും എത്രയോ ദിവസം അവർ തന്റെ സേവനങ്ങൾ ഇറാനിലെ കൊവിഡ് 19 ബാധിതരെ പരിചരിച്ചു. പത്തു ദിവസം മുമ്പ് ഡോ. ഷിറീനും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. പെട്ടെന്ന് തന്നെ ആകെ ക്ഷീണിതയായ അവരെ താമസിയാതെ തന്നെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും, ജീവൻ രക്ഷിച്ചെടുക്കാൻ സഹപ്രവർത്തകർക്ക് സാധിച്ചില്ല. സ്വന്തം കഴിവിന്റെ പരമാവധി പ്രയത്നിച്ചശേഷം, നിരവധി പേരുടെ ജീവൻ രക്ഷിച്ച ശേഷമാണ് ഡോ. ഷിറീൻ മരണത്തിന് കീഴടങ്ങിയത്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News