Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൗദിയിൽ അരാംകോ പ്ലാന്റിന് നേരെ ഡ്രോൺ ആക്രമണം

August 18, 2019

August 18, 2019

റിയാദ് : സൗദിയിലെ അല്‍ശൈബ എണ്ണപ്പാടത്തിലെ അരാംകോ പ്രകൃതി വാതക യൂണിറ്റിന് നേരെ ഹൂതികൾ  ഡ്രോണ്‍ ആക്രമണം നടത്തി.പ്ലാന്റിൽ തീപിടുത്തമുണ്ടായെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്. ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും പ്ലാന്റിന്റെ പ്രവര്‍ത്തനം തുടരുന്നുണ്ട്.


സൗദി-യു.എ.ഇ അതിര്‍ത്തിയോട് ചേര്‍ന്നാണ് അരാംകോയുടെ അല്‍ശൈബ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്.. പ്രകൃതി വാതക യൂനിറ്റിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി സൗദി സുരക്ഷാ വിഭാഗവും ഊര്‍ജ മന്ത്രാലയവും സ്ഥിരീകരിച്ചു.


സൗദിയുടെ പെട്രോള്‍ ഉല്‍പാദനത്തെയും കയറ്റുമതിയേയും ബാധിച്ചിട്ടില്ലെന്ന് സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു.


Latest Related News