Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൗദി അരാംകോ സംസ്കരണ ശാലകളിൽ ഡ്രോണ്‍ ആക്രമണം; അഗ്നിബാധ സ്ഥിരീകരിച്ച് സൗദി

September 14, 2019

September 14, 2019

റിയാദ്: സൗദി എണ്ണക്കമ്പനിയായ അരാംകോയ്ക്കു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. രണ്ട് സൗദി അരാംകോ വ്യവസായശാലകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. റിയാദ്: സൗദി എണ്ണക്കമ്പനിയായ അരാംകോയ്ക്കു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. രണ്ട് സൗദി അരാംകോ വ്യവസായശാലകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് വ്യവസായശാലകളില്‍ അഗ്നിബാധയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

സൗദി പ്രസ് ഏജൻസിയാണ് വാര്‍ത്ത പുറത്തുവിട്ടത്. അബ്‌ഖൈഖ്, ഖുറൈസ് എന്നീ സ്ഥലങ്ങളിലുള്ള ഫാക്ടറികള്‍ക്കു നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. തീ നിയന്ത്രണവിധേയമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്നും വ്യക്തമായിട്ടില്ല. അബ്‌ഖൈഖിലെ അരാംകോ ഫാക്ടറിയില്‍നിന്ന് പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പശ്ചാത്തലത്തില്‍ വെടിവയ്പ്പിന്റെ ശബ്ദവും ദൃശ്യങ്ങളിൽ കേള്‍ക്കാനാകുന്നുണ്ട്.കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

Latest Related News