Breaking News
37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  |
Breaking News :ഡോ.മോഹൻ തോമസിന് പ്രവാസി ഭാരതീയ പുരസ്‌കാരം 

January 09, 2021

January 09, 2021

ദോഹ  : ഖത്തറിലെ പ്രമുഖ വ്യവസായിയും പൊതുപ്രവർത്തകനുമായ ഡോ.മോഹൻ തോമസിന് പ്രവാസി ഭാരതീയ സമ്മാൻ.വർഷങ്ങളായി ഖത്തറിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ.മോഹൻ തോമസ് ബിർള പബ്ലിക് സ്‌കൂൾ ഉൾപ്പെടെ നാട്ടിലും ഖത്തറിലുമായി നിരവധി വിദ്യാഭ്യാസ,വ്യവസായ സംരംഭങ്ങളുടെ ഉടമയും പങ്കാളിയുമാണ്. എറണാകുളം സ്വദേശിയാണ്. ദീർഘകാലമായി ഖത്തറിലെ പൊതു,സാമൂഹ്യ മണ്ഡലങ്ങളിൽ സജീവമായി ഇടപെടുന്ന അദ്ദേഹം ജീവകാരുണ്യ പ്രവർത്തകനെന്ന നിലയിൽ നിരവധി പേർക്ക് തുണയായിട്ടുണ്ട്. ഖത്തറിൽ കോവിഡ് മഹാമാരി പടർന്നുപിടിച്ച ഘട്ടത്തിൽ നിരവധി പേർക്കാണ് അദ്ദേഹം മരുന്നും മറ്റു സഹായങ്ങളും എത്തിച്ചത്.

കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യൻ എംബസിയുടെ അപ്പെക്സ് ബോഡികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം ഇന്ത്യൻ സ്പോർട്സ് സെന്റർ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജിദ്ദയിലെ പ്രമുഖ പ്രവാസി വ്യവസായി ഡോ.സിദ്ധീഖ് അഹമ്മദ് ഉൾപെടെ മുപ്പതു പേർക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്.ഇറാം ഗ്രൂപ് എം.ടിയായ സിദ്ധീഖ് അഹമ്മദ് പാലക്കാട് ജില്ലയിലെ മങ്കര സ്വദേശിയാണ്.

ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകൻ ബാബുരാജൻ വാവ കല്ലൂപ്പറമ്പിലിനും പുരസ്‌കാരം ലഭിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News