Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ ഡ്രൈവിങ് സ്‌കൂളുകൾ അടക്കും,ബസിലും മെട്രോയിലും യാത്രക്കാരെ കുറയ്ക്കും

March 25, 2021

March 25, 2021

ദോഹ: കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച്ച മുതലാണ് തീരുമാനം നടപ്പില്‍ വരിക. ബസ്സുകളിലും മെട്രോകളിലും സഞ്ചരിക്കാവുന്ന യാത്രക്കാരുടെ എണ്ണവും കുറച്ചിട്ടുണ്ട്.

ബസ്സുകളില്‍ ആകെ ശേഷിയുടെ പകുതി പേര്‍ മാത്രമേ സഞ്ചരിക്കാവൂ. കര്‍ശന മുന്‍ കരുതലുകള്‍ പാലിക്കണം. മെട്രോയില്‍ 30 ശതമാനം പേര്‍ക്കു മാത്രമാണ് അനുമതി. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും 20 ശതമാനം പേരെ മാത്രമേ അനുവദിക്കൂ. പുകവലിക്കാനുള്ള സ്ഥലം അടക്കും. ഭക്ഷണമോ പാനീയങ്ങളോ അനുവദനീയമല്ല.

സിനിമാ ഹാളുകളില്‍ പ്രവേശനം 20 ശതമാനം പേര്‍ക്കു മാത്രമാക്കി ചുരുക്കി. 18 വയസ്സിനു താഴെയുള്ളവര്‍ക്കു പ്രവേശനമില്ല. നാടക തിയേറ്ററുകളിലും ഇതേ നിയമം ബാധകമാണ്. സ്വകാര്യ വിദ്യഭ്യാസ കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും സേവനം ഓണ്‍ലൈനിലേക്കു മാറ്റും. നഴ്‌സറികളും മറ്റു ശിശുപരിപാലന കേന്ദ്രങ്ങളും 30 ശതമാനത്തില്‍ കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കരുത്.

ലൈബ്രറികളിലും മ്യൂസിയങ്ങളിലും 30 ശതമാനം പേര്‍ക്കു മാത്രമായിരിക്കും പ്രവേശനമെന്നും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിച്ചിരിക്കണം. മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പും നിര്‍ബന്ധമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News