Breaking News
ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി |
തിരിച്ചെത്തുന്ന പ്രവാസികൾക്കായി ഡ്രീം കേരള പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി 

July 01, 2020

July 01, 2020

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് തിരിച്ചെത്തുന്ന പ്രവാസികൾക്കായി ഡ്രീം കേരള എന്ന പേരിൽ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.പദ്ധതി നടപ്പാക്കുന്നതിനായി സ്റ്റിയറിങ് കമ്മറ്റിക്ക് രൂപം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിലേക്ക് പൊതുജനങ്ങൾക്കും ആശയങ്ങൾ സമർപ്പിക്കാം.

തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരികെ വരുന്നവരിൽ  വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുണ്ട്.ഇവരുടെ കഴിവുകളെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ആശയം നടപ്പിലാക്കുന്നത് ചർച്ച ചെയ്യാൻ ഹാക്കത്തോൺ നടത്തും. വിദഗ്ദ്ധോപദേശം നൽകാൻ യുവ ഐഎഎസ് ഓഫീസർമാരുടെ സമിതിയെ നിയോഗിക്കും. ആശയങ്ങൾ അതത് വകുപ്പുകൾക്ക് വിദഗ്ധ സമിതി നൽകും. ഒരാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News