Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
മുസ്‌ലിം വിരുദ്ധ പരാമർശം,നസീം അൽ റബീഹിലെ ഡോ.അജിത്കുമാർ രാജിവെച്ചു

December 21, 2019

December 21, 2019

ദോഹ : ദോഹ നസീം അൽ റബീഹിലെ ഓർത്തോ വിഭാഗം ഡോക്ടർ അജിത്കുമാർ ജോലിയിൽ നിന്ന് രാജിവെച്ചു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഡോക്ടർ നടത്തിയ മത വിദ്വേഷം പരത്തുന്ന തരത്തിലുള്ള പരാമർശത്തെ തുടർന്നുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ്  രാജി. ഡോക്ടറുടെ വിവാദമായ പരാമർശം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മാനേജ്‌മെന്റ് വിഷയത്തിൽ ഇടപെടുകയും ഫെയ്‌സ് ബുക് പോസ്റ്റ് പിൻവലിച്ച്  ഡോക്ടർ  നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ  ഉയർന്ന ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ് ഡോക്ടർ രാജിവെച്ചത്.

വർഷങ്ങളായി ദോഹയിലെ നസീം അൽ റബീഹ് ക്ലിനിക്കിൽ ഓർത്തോ വിഭാഗത്തിൽ ജോലി ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡോക്ടർ അജിത്കുമാർ ഡോ.അജിത്കുമാർ മാളിയാടൻ എന്ന പേരിലുള്ള ഫെയ്സ്ബുക് അക്കൗണ്ടിലാണ് പൗരത്വ ബില്ലിനെതിരെ ഇന്ത്യയൊട്ടുക്കും നടക്കുന്ന പ്രതിഷേധ സമരങ്ങളെ പരിഹസിച്ചു കൊണ്ട് പോസ്റ്റിട്ടത്. വിമോചന സമരം രണ്ടാം ഭാഗമെന്ന നിലയിൽ ഇപ്പോൾ നടക്കുന്നത് നരേന്ദ്രമോദിയെ താഴെയിറക്കാൻ ലക്ഷ്യമിട്ടാണെന്നും പറമ്പിലെ ചപ്പും ചവറും കൂട്ടിയിട്ട് തീകൊളുത്തി ക്രിമിനലുകളെ തെരുവിലിറക്കി പൊതുമുതൽ നശിപ്പിക്കുന്നതിനെ പൊതുജന പ്രക്ഷോഭമായി മഹത്വവത്കരിക്കുകയാണ് ചെയ്യുന്നതെന്നുമായിരുന്നു ഡോക്ടറുടെ പരാമർശം. പ്രക്ഷോഭത്തിനിറങ്ങുന്നവരെ പാർട്ടി അടിമകളെന്നും കലാ സാംസ്കാരിക രംഗത്തു നിന്നും പരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ശ്വാനന്മാരെന്നും പരാമർശിച്ചു കൊണ്ടായിരുന്നു ഡോക്ടറുടെ ഫെയ്സ്ബുക് പോസ്റ്റ്.

പൗരത്വനിയമത്തെ കുറിച്ച് വിശദീകരിക്കുന്ന സംഘികൾ എരുമയുടെ ..........ഓടക്കുഴൽ ഊത്ത് ഇനി തുടരേണ്ടെന്നും ബുദ്ധിയും ബോധവും ഉള്ളവർക്കൊക്കെ കാര്യം മനസിലായിട്ടുണ്ടെന്നുമായിരുന്നു ഡോക്ടറുടെ വിവാദ പരാമർശം. നിരവധി ആളുകളാണ് ഇതിനെതിരെ ഡോക്ടറുടെ ഫെയ്സ്ബുക് പേജിൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.

അതേസമയം, ഫെയ്‌സ് ബുക് പോസ്റ്റ് ശ്രദ്ധയിൽ  പെട്ടയുടൻ നസീം അൽ റബീഹ്  മാനേജ്‌മെന്റ് വിഷയത്തിൽ ഇടപെടുകയും ഡോക്ടറോട് വിശദീകരണം ചോദിക്കുകയും ചെയ്തു. തുടർന്ന് ഡോക്ടർ പോസ്റ്റ് പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞതായി തുടർന്ന് ഡോക്ടർ പോസ്റ്റ് പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞതായി മാനേജ്‌മെന്റ് ന്യൂസ്‌റൂമിനെ അറിയിച്ചു. ന്യൂസ്‌റൂമിനെ അറിയിച്ചു. ഏതെങ്കിലും മത സമൂഹങ്ങളുടെയോ വ്യക്തികളുടെയോ മറ്റു വിഭാഗങ്ങളുടെയോ വികാരങ്ങൾ വ്രണപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇടപെട്ടാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് അറിയിച്ചു കൊണ്ട് മാനേജ്‌മെന്റ് സർക്കുലർ ഇറക്കിയിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ നിന്നും ഖത്തറിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ കൃത്യമായി ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങൾ അല്ലാത്തവർ മാത്രം +974 66200167 എന്ന വാട്സ് ആപ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News