Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മടക്കയാത്ര നീളുന്നു,പ്രവാസി മലയാളികളെ ഇനിയും മരിക്കാൻ വിടരുത്

May 02, 2020

May 02, 2020

അൻവർ പാലേരി 

ദോഹ : ഗൾഫിലെ കോവിഡ് അല്ലാത്ത മറ്റ് അസുഖങ്ങളുള്ള രോഗികളെയും പ്രായമായവരെയും  എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചില്ലെങ്കിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ ഉയർന്നേക്കുമെന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.നിലവിൽ യു.എ.ഇ യിൽ മരണപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരിൽ ഭൂരിഭാഗവും വൃക്ക രോഗം,ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ,ഉയർന്ന രക്തസമ്മർദം,പ്രമേഹം ഉൾപെടെയുള്ള  മറ്റു ജീവിത ശൈലീ രോഗങ്ങൾ എന്നിവ നേരിട്ടിരുന്നവരാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം റാസൽഖൈമയിൽ മരണപ്പെട്ട  മലപ്പുറം മൂക്കുതല സ്വദേശി കേശവൻ പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി നാട്ടിൽ ചികിത്സ തുടരുന്നയാളാണ്.വിസ പുതുക്കി തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെ ലോക്ക്ഡൗണില്‍ റാസല്‍ഖൈമയില്‍ കുടുങ്ങുകയായിരുന്നു. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.നേരത്തെ യു.എ.ഇ യിൽ മരണപ്പെട്ട മിക്ക മലയാളികളും നിലവിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നവരായിരുന്നുവെന്നും കോവിഡ് കൂടി സ്ഥിരീകരിക്കുന്നതോടെ ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് ദുഷ്കരമാവുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.പ്രായമുള്ളവരിൽ കോവിഡ് സ്ഥിരീകരിക്കുന്നതോടെ രോഗം പെട്ടെന്ന് ഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യുകയാണെന്നാണ് ഇവർ പറയുന്നത്.ഈ സാഹചര്യത്തിൽ പ്രായമുള്ളവരെയും മറ്റു രോഗങ്ങൾ നേരിടുന്നവരെയും എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും ആരോഗ്യവിദഗ്ധർ ആവശ്യപ്പെട്ടു.സാങ്കേതിക കാരണങ്ങൾ പറഞ്ഞു പ്രവാസികളുടെ മടക്കയാത്ര ഇനിയും വൈകിപ്പിക്കുന്നത് ഇനിയും നിരവധി മലയാളികൾ ഗൾഫിൽ മരണപ്പെടാനിടയാക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

ഇതിനിടെ,വിവിധ ഗൾഫ് രാജ്യങ്ങളിൽ ഹൃദയാഘാതം മൂലം മരണപ്പെടുന്ന മലയാളികളുടെ എണ്ണവും കഴിഞ്ഞ രണ്ടാഴ്ചയായി ഗണ്യമായി ഉയരുകയാണ്.കോവിഡിനെ തുടർന്ന് ഗൾഫ് മേഖലയിലുണ്ടായ തൊഴിൽ നഷ്ടവും ഭാവിയെ കുറിച്ച ആശങ്കയും ഇവരിലുണ്ടാക്കുന്ന കടുത്ത മാനസിക സമ്മർദമാണ് ഹൃദയാഘാതത്തെ തുടർന്നുള്ള ഇത്തരം മരണങ്ങൾക്ക് കരണമാകുന്നതെന്നാണ് സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം പതിനാറോളം പേരാണ് വിവിധ രാജ്യങ്ങളിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതോടൊപ്പം ലോക്ഡൗൺ കാലത്തെ ആത്മഹത്യകളും ഗൾഫ് മലയാളികൾക്കിടയിൽ വർധിച്ചു വരികയാണ്.കഴിഞ്ഞ ദിവസം ഒമാനിലും ഖത്തറിലുമായി ജീവനൊടുക്കിയ രണ്ടു മലയാളികളും യാത്രാവിലക്ക് മൂലം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.ഒമാനിൽ ആത്മഹത്യ ചെയ്ത  കൊല്ലം പരവൂര്‍ പുതുകുളം കൂനയില്‍ സ്വദേശി അഭിലാഷിന്റെ വിവാഹം വരുന്ന ജൂണിൽ നടത്താനിരുന്നതായിരുന്നു.വിവാഹത്തിന് രണ്ടു മാസം മുമ്പെങ്കിലും നാട്ടിലെത്താനുള്ള ആഗ്രഹം നടക്കാതെ പോയതിലുള്ള മനസികസമ്മർദം അഭിലാഷിനെ അലട്ടിയിരുന്നതായി സുഹൃത്തുക്കൾ  പറയുന്നു. ഇന്നലെ ദോഹയിൽ ആത്മഹത്യ ചെയ്ത മലപ്പുറം തവനൂർ സ്വദേശി പ്രിയേഷ് നാട്ടിൽ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും യാത്രാവിലക്കുള്ളതിനാലാണ് നാട്ടിലേക്കയക്കാൻ കഴിയാതിരുന്നതെന്നും സ്ഥാപന ഉടമ  ന്യൂസ്‌റൂമിനോട് പറഞ്ഞു.ഈ സാഹചര്യത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രായോഗിക നടപടികൾ അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ സ്ഥിതിഗതികൾ ഇനിയും രൂക്ഷമാകും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News