Breaking News
ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ |
നാല് മെട്രോ സ്റ്റേഷനുകളിൽ സൗജന്യ കാർ പാർക്കിങ് സൗകര്യം ഒരുക്കുമെന്ന് ഗതാഗത മന്ത്രാലയം 

December 15, 2019

December 15, 2019

ദോഹ : ദോഹമെട്രോ ഉപയോഗിക്കുന്നതിന് കൂടുതൽ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് നാല് പ്രധാന മെട്രോസ്റ്റേഷനുകളിൽ സൗജന്യ കാർ പാർക്കിങ്സൗകര്യം  ഒരുക്കുന്നു. പാര്‍ക്ക്‌ ആന്‍ഡ്‌ റെയിഡ്‌ പദ്ധതി പ്രകാരം അല്‍ വക്ര, അല്‍ ഖാസ്സാര്‍, ലുസൈല്‍, എജുക്കേഷന്‍ സിറ്റി എന്നീ സ്റ്റേഷനുകളിലാണ് പാര്‍ക്കിംഗ് സൗകര്യം നല്‍കുകയെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.

അല്‍ വക്രയില്‍ ഇപ്പോള്‍ തന്നെ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗള്‍ഫ്‌ കപ്പ്‌ ഫൈനല്‍ മത്സരം നടന്നപ്പോള്‍ ഈ പാര്‍ക്കിംഗ് സൗകര്യം ആളുകള്‍ ഉപയോഗിച്ചു. മറ്റു മൂന്ന് സ്റ്റേഷനുകളില്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ സൌകര്യങ്ങള്‍ തയ്യാറാകും.

പാര്‍ക്കിംഗ് ലഭ്യത കൂടുതല്‍ വാഹന ഉടമകള്‍ക്ക് മെട്രോ സൗകര്യം ഉപയോഗിക്കാന്‍ സഹായകമാകും. നിരത്തുകളില്‍ ഗതാഗത കുരുക്കുകള്‍ ഒഴിവാക്കാനും ഇത് സഹായിക്കും.

പൊതുഗതാഗത സമ്പ്രദായം മെച്ചപ്പെടുത്താനും പരിസ്ഥിതി അനുകൂലമായ ഗതാഗതം പ്രോത്സാഹിപ്പിക്കാനും നിരവധി പദ്ധതികളാണ് ഗതാഗത മന്ത്രാലയം നടപ്പിലാക്കുന്നത്.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News