Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ദോഹ ഹെൽത്ത്കെയർ ഗ്രൂപ് ഡയറക്റ്റർ ജോസ് ലൂയിസ് മൊയലൻ അന്തരിച്ചു 

November 07, 2019

November 07, 2019

ദോഹ : ഖത്തറിലെ പ്രമുഖ വ്യവസായിയും തൃശൂർ കുരിയച്ചിറ സ്വദേശിയുമായ ജോസ് ലൂയിസ് മൊയലൻ (59) അന്തരിച്ചു.ദോഹ ഹെൽത്ത്കെയർ ഗ്രൂപ് ഡയറക്റ്ററായിരുന്നു.ഖത്തറിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ ഉടമയായ ജോസ് ലൂയിസിന് ഖത്തർ സ്ഥിരം താമസ വിസ അനുവദിച്ചിരുന്നു.
ഖത്തർ അപ്പോളോ ക്ലിനിക്, ബർവ വില്ലേജിലെ അറ്റ്‌ലസ് മെഡിക്കൽ സെന്റർ,ഇൻഡസ്ട്രിയൽ ഏരിയയിലെ അറ്റ്‌ലസ് പോളിക്ലിനിക്, ഫ്യുച്ചർ മെഡിക്കൽ സെന്റർ (അൽവാബ്‌),എഫ്.എം.സി ഡേ കെയർ സർജറി(അൽവാബ്‌), അൽ ഇസ്രാ മെഡിക്കൽ സെന്റർ (അൽ ഗറാഫ),അൽ ഇസ്രാ പോളിക്ലിനിക് (അൽ മർഖിയ) എന്നിവയാണ് ദോഹ ഹെൽത്ത്കെയർ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ.

ഭാര്യ : മേബി ജോസ് മൊയലൻ.മക്കൾ : ലൂയിസ് ജോസ്,മേരി ജോസ്, ജോൺ ജോസ്. 
ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.


Latest Related News