Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
പ്രവാസികളെ ഒഴിപ്പിക്കൽ : വന്ദേഭാരത് മിഷന് തിരിച്ചടി ?

May 10, 2020

May 10, 2020

അൻവർ പാലേരി 
ദോഹ : വന്ദേ ഭാരത് മിഷൻ എന്ന പേരിൽ പ്രവാസികളിൽ നിന്നും ടിക്കറ്റ് നിരക്ക് ഈടാക്കിക്കൊണ്ട് കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ചു നടപ്പാക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കൽ  നടപടികൾ തിരിച്ചടി നേരിടുന്നതായി സൂചന. യാത്രക്കാരിൽ നിന്നും ടിക്കറ്റിന് പണം ഈടാക്കി സർവീസ് നടത്തുന്നതാണ് കേന്ദ്ര സർക്കാരിന്റെ ദൗത്യത്തിന് തിരിച്ചടിയാവുന്നത്..പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാൻ രാജ്യം ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ അന്താരാഷ്ട്ര വ്യോമയാന ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. വിദേശങ്ങളിൽ കുടുങ്ങിയ പൗരന്മാരെ തിരിച്ചെത്തിക്കാൻ ഏതൊരു രാജ്യത്തിനും അവകാശമുണ്ടെന്നിരിക്കെ യാത്രക്കാരിൽ നിന്നും ടിക്കറ്റ് നിരക്ക് ഈടാക്കിക്കൊണ്ട് സർവീസ് നടത്തുന്നത് വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസുകളായാണ് പരിഗണിക്കപ്പെടുക.

ഖത്തർ എയർവേയ്‌സ് ഉൾപെടെ ഗൾഫിലെ നിരവധി വിമാനക്കമ്പനികൾ ഇന്ത്യയിലേക്ക് സർവീസ് നടത്താൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ എയർ ഇന്ത്യ മാത്രം ടിക്കറ്റ് നിരക്ക് ഈടാക്കി സർവീസ് നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.ഗൾഫിലെ മിക്ക വിമാനക്കമ്പനികളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ നിയമപ്രകാരം അതാത് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾക്ക് നൽകേണ്ട പങ്കാളിത്ത വിഹിതം നൽകാതെ വാണിജ്യ സർവീസുകൾ നടത്താൻ അനുമതിയില്ല. 

അതേസമയം,ചില യാത്രക്കാർക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം യാത്രാ അനുമതി നിഷേധിച്ചതാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപെടെയുള്ളവർ നൽകുന്ന വിശദീകരണം. സാധാരണഗതിയിലുള്ള എമിഗ്രെഷൻ നടപടികളെല്ലാം പൂർത്തിയാക്കിയാണ് യാത്രക്കാർ വിമാനം കയറുന്നത് എന്നിരിക്കെ ഈ വാദം നിലനിൽക്കാൻ സാധ്യത കുറവാണ്. കഴിഞ്ഞ ദിവസം ദോഹയിൽ നിന്നും കൊച്ചിയിലേക്ക് പോയ വിമാനത്തിൽ വർഗീസ് തോമസ് എന്ന കൊച്ചി സ്വദേശിക്ക് അദ്ദേഹത്തിന്റെ പേരിലുള്ള  പഴയ കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാകാത്തതിനെ തുടർന്ന് യാത്ര നിഷേധിച്ചിരുന്നു.ഇത് സാധാരണഗതിയിലുള്ള നടപടിക്രമം മാത്രമായാണ് വിലയിരുത്തപ്പെടുന്നത്. ഏതാനും ചില യാത്രക്കാർക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചത് കൊണ്ട് മാത്രം നൂറ്റി എൺപതിലേറെ രോഗികളും ഗർഭിണികളും ശാരീരിക അവശതകൾ നേരിടുന്നവരുമായ മലയാളികളുടെ യാത്ര നിഷേധിക്കുന്നതെങ്ങനെ എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.ഇതിന് പുറമെ,കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം നിശ്ചിത സമയത്ത് പുറപ്പെടാതിരുന്നത് മണിക്കൂറുകൾക്ക് ശേഷം ദോഹയിൽ നടക്കേണ്ടിയിരുന്ന എമിഗ്രെഷൻ ചെക്കിങ്ങിൽ ചില യാത്രക്കാർക്ക്  ഖത്തർ ആഭ്യന്തര മന്ത്രാലയം  അനുമതി നിഷേധിക്കാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി മനസിലായത് കൊണ്ടാണോ എന്ന ചോദ്യത്തിനു മറുപടി പറയാനുള്ള ബാധ്യതയും കടകംപള്ളി സുരേന്ദ്രനുണ്ട്. 

ഏതായാലും നിറവയർ താങ്ങിപ്പിടിച്ച്  അഞ്ചു മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തിയ ഗർഭിണികളും രോഗികളും ഉൾപെടെയുള്ളവരെ യഥാർത്ഥ വിവരം ധരിപ്പിക്കാനുള്ള സാമാന്യ മര്യാദ പോലും ഉത്തരവാദപ്പെട്ടവർ കാണിച്ചില്ല എന്നതാണ് വസ്തുത.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.     


Latest Related News