Breaking News
നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  |
ബിൻമഹമൂദിലെ ചായക്കട റെസ്റ്റോറന്റ് വീണ്ടും തുറന്നു 

October 30, 2019

October 30, 2019

ദോഹ : ബിൻമഹ്മൂദിലെ ചായക്കട റെസ്റ്റോറന്റ് വീണ്ടും പ്രവർത്തനം തുടങ്ങി. ഈ മാസം 18 ന് ദോഹയിൽ ജോലി ചെയ്യുന്ന നെഴ്‌സ് ദമ്പതികളുടെ രണ്ടു കുട്ടികൾ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് അന്വേഷണത്തിന്റെ ഭാഗമായി  ഭക്ഷ്യ-സുരക്ഷാ വിഭാഗം ഹോട്ടൽ അടപ്പിച്ചത്. കുടുംബം അവസാനമായി ഭക്ഷണം കഴിച്ചത് ഈ റെസ്റ്റോറന്റിൽ നിന്നായതിനാൽ ഭക്ഷ്യവിഷബാധയാവാം മരണ കാരണമെന്ന നിഗമനത്തിലായിരുന്നു നടപടി. എന്നാൽ വിശദമായ പരിശോധനയിൽ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്നും അടുത്ത ഫ്‌ളാറ്റിലെ കീടനാശിനി ശ്വസിച്ചതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നും സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഹോട്ടൽ വീണ്ടും തുറന്നു പ്രവർത്തിക്കാൻ അധികൃതർ അനുമതി നൽകിയത്.

ബിൻ മഹമൂദ്,മതാർഖദീം,മുംതസ എന്നിവിടങ്ങളിലായി മൂന്ന് ശാഖകളുള്ള ചായക്കടയിൽ നൂറോളം ജീവനക്കാരുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണ നൽകിയ എല്ലാവർക്കും മാനേജ്‌മെന്റ് നന്ദി അറിയിച്ചു. ഉപഭോക്താക്കൾ ഇതുവരെ നൽകിയ പിന്തുണ തുടർന്നും ഉണ്ടാവണമെന്നും മാനേജ്‌മെന്റ് ഫെയ്സ്ബുക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.


Latest Related News