Breaking News
ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ |
വീണ്ടും കളിക്കളത്തിലേക്ക്, എ.എഫ്.സി ചാമ്പ്യൻസ് ലീഗിന് ഇന്ന് ദോഹയിൽ തുടക്കമാവും

November 18, 2020

November 18, 2020

ദോഹ: കോവിഡ് വ്യാപനമുണ്ടാക്കിയ ആശങ്കകൾക്കും അനിശ്ചിതത്വത്തിനും ശേഷം ഖത്തറിൽ വീണ്ടും കാൽപന്ത് കളിയുടെ ആരവമുയരുന്നു. ചെറിയ ഇടവേളക്കുശേഷം എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കിഴക്കന്‍ മേഖല മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.ചൈന, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ജപ്പാന്‍, മലേഷ്യ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നായി 16 ടീമുകളാണ് കിഴക്കന്‍ മേഖല മത്സരങ്ങള്‍ക്കായി ഖത്തറിലെത്തിയിരിക്കുന്നത്. കോവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും പശ്ചിമ മേഖല മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിച്ച്‌ എല്ലാവരുടെയും കൈയടി വാങ്ങിയ ഖത്തറിനു തന്നെയാണ് കിഴക്കന്‍ മേഖല മത്സരങ്ങള്‍ നടത്തുന്നതിനും നറുക്കുവീണത്.

ഈസ്റ്റ് സോണിലെ ജി, എച്ച്‌ എന്നീ ഗ്രൂപ്പുകളിലെ മത്സരങ്ങള്‍ക്ക് നേരത്തേ മലേഷ്യ ആയിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, മലേഷ്യയില്‍ കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ചാമ്പ്യൻസ് ലീഗ്  മത്സരങ്ങള്‍ നടത്താന്‍ ഖത്തറിന് ഒരിക്കല്‍ക്കൂടി അവസരം ലഭിച്ചത്.

കിഴക്കന്‍ മേഖലയിലെ 44 മത്സരങ്ങളാണ് ഖത്തറില്‍ നടക്കുക. കോവിഡ് കാരണം ഒരു റൗണ്ട് മത്സരങ്ങള്‍ മാത്രമാണ് കിഴക്കന്‍ മേഖലയില്‍ നടന്നത്. പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് വേദി വീണ്ടും മാറ്റി ഖത്തറിനെ തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചു റൗണ്ട് മത്സരങ്ങളാണ് ഖത്തറില്‍ അവശേഷിക്കുന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് പശ്ചിമ മേഖല മത്സരങ്ങള്‍ ഖത്തറില്‍ സമാപിച്ചത്. എല്ലാ ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച്‌ വിജയകരമായാണ് പശ്ചിമ മേഖല മത്സരങ്ങള്‍ ഖത്തര്‍ സംഘടിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് കിഴക്കന്‍ മേഖല മത്സരങ്ങള്‍ക്കായി എ.എഫ്.സി ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷനെ സമീപിച്ചത്.

ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങളായ അല്‍ വക്റയിലെ അല്‍ ജനൂബ് സ്റ്റേഡിയം, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവയിലും സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലുമായാണ് കിഴക്കന്‍ മേഖല മത്സരങ്ങള്‍ നടക്കുന്നത്. ഖത്തര്‍ യൂനിവേഴ്സിറ്റി, അല്‍ ഒഖ്ല, അല്‍ ഇര്‍സാല്‍ എന്നിവിടങ്ങളിലാണ് ടീമുകളുടെ പരിശീലനം നടക്കുക.

ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ് ടൂര്‍ണമെന്‍റായ ചാമ്പ്യൻസ്  ലീഗ് മത്സരങ്ങള്‍ കോവിഡ്-19 പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസമാണ് കടുത്ത നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചത്. ഖത്തറില്‍ 2022ലേക്കുള്ള ലോകകപ്പ് സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയുള്ള വേദികളിലായിരുന്നു മത്സരം.കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചിലാണ് ഫുട്ബാള്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിക്കുന്നത്.

ഖത്തറില്‍ നടന്ന വെസ്റ്റ് സോണ്‍ മത്സരങ്ങള്‍ വിജയകരമായി സമാപിച്ചതില്‍ എ.എഫ്.സി ജനറല്‍ സെക്രട്ടറി വിന്‍സര്‍ ജോണ്‍ ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന് പ്രശംസ നേര്‍ന്നിരുന്നു.നിലവിലെ ചാമ്പ്യന്മാരായ സൗദിയില്‍നിന്നുള്ള അല്‍ ഹിലാല്‍ ക്ലബിന്റെ  ഭൂരിഭാഗം താരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും കോവിഡ്-19 ബാധിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. അല്‍ നസര്‍ ക്ലബിനെ വീഴ്ത്തി ഇറാനില്‍ നിന്നുള്ള പെര്‍സെപൊളിസ് ആണ് ഫൈനലില്‍ പ്രവേശിച്ചിരിക്കുന്ന ഒരു ക്ലബ്.അതേസമയം, ഡിസംബര്‍ 19ന് നടക്കേണ്ട എ.എഫ്.സി ചാമ്പ്യൻസ്  ലീഗ് ഫൈനലി‍െന്‍റ വേദി ഇതുവരെ അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News