Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
ദോഹ-തിരുവനന്തപുരം വിമാനം ഇന്ന്,ആദ്യ ഷെഡ്യുളിൽ ഇനി വിമാനമില്ല 

May 10, 2020

May 10, 2020

ദോഹ : ദോഹയിൽ നിന്നും കേരളത്തിലേക്കുള്ള രണ്ടാമത്തെ വിമാനം ഇന്ന് വൈകീട്ട് 3.35 ന് ദോഹയിൽ നിന്നും യാത്ര തിരിക്കും.എയർ ഇന്ത്യ എക്സ്പ്രസ്സ് IX 374 വിമാനമാണ് ഇന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്.182 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുകയെന്നാണ് വിവരം.814 റിയാലാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.ഇവർക്കുള്ള ടിക്കറ്റുകളുടെ വിതരണം രണ്ടു ദിവസം മുമ്പ് തന്നെ ഐസിസി യിൽ ആരംഭിച്ചിരുന്നു.നേരത്തെയുള്ള ഷെഡ്യുൾ പ്രകാരം ഈ ആഴ്ചയിൽ കേരളത്തിലേക്കുള്ള സർവീസുകൾ ഇതോടെ അവസാനിക്കും.അടുത്ത ആഴ്ചയിലേക്കുള്ള ഷെഡ്യുൾ പുറത്തുവന്ന ശേഷമെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരുടെ കാര്യത്തിൽ തീരുമാനമുണ്ടാവൂ.

ശനിയാഴ്ചയോടെയാണ് ദോഹയിൽ നിന്നുള്ള  യാത്രക്കാർ കേരളത്തിലേക്ക്  മടങ്ങി തുടങ്ങിയത്. ഇന്നലെ രാത്രി ഏഴരയോടെ പുറപ്പെട്ട വിമാനത്തിൽ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അടിയന്തര സ്വഭാവത്തിൽ നാട്ടിലേക്ക് മടങ്ങേണ്ട നിരവധി യാത്രക്കാർ ഇപ്പോഴും ഊഴം കാത്തുനിൽക്കുകയാണ്. ഗർഭിണികളും അർബുദ രോഗികൾ  ഉൾപെടെയുള്ളവരും അടുത്ത ഷെഡ്യുളിലെങ്കിലും നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ്. ആദ്യ ഷെഡ്യുളിൽ മറ്റു സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ല. അതേസമയം,ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

നേരത്തെ എംബസി ആരംഭിച്ച ഓൺലൈൻ സംവിധാനം വഴി രജിസ്റ്റർ ചെയ്തവരിൽ നിന്നും മുൻഗണനാ പ്രകാരമാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്. യാത്രക്കായി തെരഞ്ഞെടുക്കപ്പെട്ടവരെ എംബസിയിൽ നിന്നും ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കും.യാത്രക്കുള്ള അറിയിപ്പ് ലഭിച്ചാൽ അബുഹമൂറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ പണമടച്ചാണ് ടിക്കറ്റ് വാങ്ങേണ്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക. 


Latest Related News