Breaking News
അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ |
തലാബാത്തിലൂടെ ദോഹ മെട്രോ കാര്‍ഡുകള്‍ വാങ്ങാം

December 16, 2020

December 16, 2020

ദോഹ: മുന്‍നിര ഗ്രോസറി-ഭക്ഷണ വിതരണ ആപ്ലിക്കേഷനായ തലാബാത്തിലൂടെ ഇനി മുതല്‍ ദോഹ മെട്രോ ട്രാവല്‍ കാര്‍ഡുകള്‍ വാങ്ങാം. ഖത്തര്‍ റെയിലുമായി സഹകരിച്ചാണ് തലാബാത്ത് മെട്രോ ട്രാവൽ കാർഡുകൾ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക. ഖത്തര്‍ റെയിലിന്റെ വെബ്‌സൈറ്റില്‍ നിന്ന് 20 റിയാലിന് ടോപ്പ് അപ്പ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ സൗജന്യ ഡെലിവറിക്കുള്ള കോഡ് ലഭിക്കുമെന്നും തലാബാത്ത് പ്രസ്താവനയില്‍ അറിയിച്ചു.  

ഖത്തറിലെ ജനങ്ങള്‍ക്ക് സൗകര്യവും സുരക്ഷയും നല്‍കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള സഹകരണം തങ്ങള്‍ തുടരുകയാണെന്ന് തലാബാത്ത് ഖത്തറിന്റെ മാനേജിങ് ഡയറക്ടര്‍ ഫ്രാന്‍സിസ്‌കോ ഡി സൗസ പറഞ്ഞു. തഹാബാത്ത് മാര്‍ട്ട് വഴി രാജ്യത്ത് മെട്രോ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതില്‍ ഖത്തര്‍ റെയിലുമായി പങ്കാളികളാകുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ കാര്‍ഡുകള്‍ സുരക്ഷിതമായും സമ്പര്‍ക്കരഹിതമായുമാണ് വിതരണം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തലാബാത്ത് മാര്‍ട്ട് വഴി ദോഹ മെട്രോ ട്രാവല്‍ കാര്‍ഡ് വളരെ എളുപ്പത്തില്‍ വാങ്ങാന്‍ കഴിയും. ഇതിനായി തലാബാത്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ അടുത്തുള്ള സ്‌റ്റോറുകളുടെ പട്ടികയില്‍ 'തലാബാത്ത് മാര്‍ട്ട്' തെരഞ്ഞെടുക്കുക. തുടര്‍ന്ന് 'മെട്രോ സ്റ്റാന്‍ഡേര്‍ഡ് ട്രാവല്‍ കാര്‍ഡ്' നിങ്ങളുടെ ബാസ്‌കറ്റില്‍ ചേര്‍ക്കുക. പുനരുപയോഗിക്കാവുന്ന കാര്‍ഡിന് 30 റിയാലാണ് വില. മോട്രോ യാത്രയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന 20 റിയാല്‍ ഉള്‍പ്പെടെയാണ് ഈ തുക. ബാസ്‌കറ്റില്‍ മെട്രോ കാര്‍ഡ് ചേര്‍ത്ത ശേഷം ചെക്ക് ഔട്ട് ചെയ്താല്‍ മെട്രോ കാര്‍ഡ് നിങ്ങളുടെ പക്കല്‍ ഉടന്‍ എത്തും.

എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകാനും യാത്രക്കാരോട് ഖത്തര്‍ റെയില്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ എഹ്തറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസ് പാലിക്കാനും ഖത്തര്‍ റെയില്‍ നിര്‍ദ്ദേശിച്ചു. ട്രാവല്‍ കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ സമ്പര്‍ക്കരഹിതമായി വാങ്ങാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കണമെന്നും ഖത്തര്‍ റെയില്‍ ഓര്‍മ്മിപ്പിക്കുന്നു. 

തലാബാത്തിന്റെ വെബ്‌സൈറ്റായ talabat.com ല്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ :

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7

 



Latest Related News