Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ലുലു പ്ലാറ്റിനം മാസ്റ്റര്‍കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ച് ദോഹ ബാങ്ക് 

November 27, 2020

November 27, 2020

ദോഹ: ഖത്തറിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്കുകളില്‍ ഒന്നായ ദോഹ ബാങ്ക് പുതിയ പ്രീമിയം ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ലുലുവുമായി ചേര്‍ന്നാണ് ദോഹ ബാങ്ക് പുതിയ ലുലു പ്ലാറ്റിനം മാസ്റ്റര്‍കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചത്. 

ലുലുവിന്റെ പ്രാദേശിക ഓഫീസില്‍ വച്ച് നടന്ന ചടങ്ങിലാണ് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയത്. പ്ലാറ്റിനം അനുഭവങ്ങളും റിവാര്‍ഡുകളും പ്രത്യേക ഓഫറുകളുമെല്ലാം ഈ ക്രെഡിറ്റ് കാര്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 

ലുലു പ്ലാറ്റിനം മാസ്റ്റര്‍കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ മുമ്പൊരിക്കലുമില്ലാത്ത അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്ന് ദോഹ ബാങ്കിന്റെ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ആര്‍. സീതാരാമന്‍ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് എന്ന ആശയത്തെ തന്നെ മാറ്റിമറിക്കുന്നതാണ് പുതിയ കാര്‍ഡ് എന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡുകളാണ് പുതിയ ലുലു ക്രെഡിറ്റ് കാര്‍ഡുകള്‍. ഈ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഖത്തറിലെ ലുലു സ്‌റ്റോറുകളില്‍ അഞ്ച് ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ 25 വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്ക് പരിധിയില്ലാത്ത പ്രവേശനം കോംപ്ലിമെന്ററിയായി ലഭിക്കും. 

ദോഹ ബാങ്കിന്റെ 'ബൈ വണ്‍ ഗെറ്റ് വണ്‍' എന്റര്‍ടെയിനര്‍ ആപ്പ് ഉപയോഗിക്കാനും ലുലു ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് കഴിയും. ഇതുവഴി പ്രത്യേകമായ ജീവിതശൈലി, യാത്രാ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 

ജനപ്രിയ ചില്ലറ വില്‍പ്പനശാലകളിലും ലുലു കാര്‍ഡ് ഉടമകള്‍ക്ക് ഓഫറുകള്‍ ലഭിക്കും. ആഡംബര ബ്രാന്‍ഡായ ഫാര്‍ഫെച്ചില്‍ 10 ശതമാനം വിലക്കുറവ് ലഭിക്കും. ദി ബിസെസ്റ്റര്‍ വില്ലേജ് ഷോപ്പിങ് കളക്ഷനില്‍ 15 ശതമാനം വിലക്കുറവും ലഭിക്കും. 

അവധിക്കാലത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ലുലു കാര്‍ഡ് ഉപയോഗിച്ച് ക്ലിയര്‍ട്രിപ്പില്‍ 30 ശതമാനം വരെ വിലക്കുറവും ബുക്കിങ് ഡോട്ട് കോമില്‍ 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ആദ്യത്തെ വര്‍ഷം ലുലു കാര്‍ഡ് സൗജന്യമായി ഉപയോഗിക്കാം. കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി രണ്ട് സപ്ലിമെന്ററി കാര്‍ഡുകളും ലഭിക്കും. 

ദോഹ ബാങ്കിന്റെ പുതിയ ലുലു പ്ലാറ്റിനം മാസ്റ്റര്‍കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകളെ തങ്ങള്‍ നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നതായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ് പറഞ്ഞു. ഈ സംരംഭം വലിയ വിജയമാകുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായും ദോഹ ബാങ്കുമായും പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മാസ്റ്റര്‍ കാര്‍ഡിന്റെ ഖത്തര്‍, കുവൈത്ത്, ഇറാഖ് കണ്‍ട്രി മാനേജര്‍ നാദിയ ഗിസ്സാസി പറഞ്ഞു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News