Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
മാർച് 11 ന് ദുബായ് കോഴിക്കോട് വിമാനത്തിൽ യാത്ര ചെയ്തവർ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ കലക്റ്റർ

March 20, 2020

March 20, 2020

കോഴിക്കോട് : കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയ്‌ക്കൊപ്പം യാത്രചെയ്തവരും അടുത്തിടപഴകിയവരും വിവരം അറിയിക്കണമെന്ന് കോഴിക്കോട് കളക്ടര്‍. മാര്‍ച്ച്‌ 11ന് എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റില്‍ യാത്രചെയ്ത കോഴിക്കോട് സ്വദേശികള്‍ ഉടന്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും കളക്ടര്‍ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലാ കളക്ടറുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

കാസര്‍കോട് ജില്ലയില്‍ ഇന്നലെ (19.03.2020) കോവിഡ് 19 രോഗം സ്ഥിരീകരിച്ചയാള്‍ മാര്‍ച്ച്‌ 11ന് രാവിലെ 7:30നുള്ള എയര്‍ ഇന്ത്യയുടെ IX 344 നമ്ബര്‍ വിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയുടെ കൂടെ യാത്ര ചെയ്തവരെയും രോഗിയുമായി നേരിട്ട് ഇടപഴകിയ വരെയും കണ്ടെത്തി വരുന്നു.

ഈ സാഹചര്യത്തില്‍ മാര്‍ച്ച്‌ 11ന് എയര്‍ ഇന്ത്യയുടെ IXb344 നമ്ബര്‍ ഫ്‌ലൈറ്റില്‍ യാത്ര ചെയ്തവരും രോഗിയുമായി നേരിട്ട് ഇടപഴകിയവരുമായ കോഴിക്കോട് സ്വദേശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഫോണില്‍ ബന്ധപ്പെടേണ്ടത്. അവര്‍ 14 ദിവസം വീട്ടില്‍ തന്നെ നിര്‍ബന്ധമായും ഐസൊലേഷനില്‍ കഴിയേണ്ടതും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനടി അടുത്തുള്ള മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെടേണ്ടതുമാണ്. ഇവര്‍ യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിലേക്ക് പോകാന്‍ പാടുള്ളതല്ല.

ജില്ലാ കണ്‍ട്രോള്‍ റൂം: 04952373901, 2371471, 2371002.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News