Breaking News
ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | കുവൈത്തിൽ വൈദ്യുത മന്ത്രാലയത്തിലെ ചെമ്പ് കേബിളുകൾ മോഷ്ടിച്ച 4 പ്രവാസികൾ അറസ്റ്റിൽ | ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പോസ്റ്ററുകള്‍ നശിപ്പിച്ച ജൂത വനിതയ്ക്ക് ജാമ്യം നല്‍കി  | ഖത്തർ കെഎംസിസി ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹുജന കൺവൻഷൻ നാളെ |
ഖത്തറിലേക്ക് വരുന്നവർക്കുള്ള ഹോട്ടൽ കൊറന്റൈൻ : യാത്ര മുടങ്ങിയാൽ ബുക്കിങ് തുക തിരികെ ലഭിക്കില്ലെന്ന് ഡിസ്കവർ ഖത്തർ 

August 24, 2020

August 24, 2020

ദോഹ: നാട്ടിൽ നിന്നും ഖത്തറിലേക്ക് തിരിച്ചുവരുന്നവർ യാത്രാ സൗകര്യം ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഹോട്ടൽ കൊറന്റൈൻ ബുക്ക് ചെയ്യാവൂ എന്ന് ഡിസ്കവർ ഖത്തർ ആവശ്യപ്പെട്ടു. മതിയായ ഹോട്ടൽ കൊറന്റൈൻ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പലരുടെയും യാത്ര മുടങ്ങുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഡിസ്കവർ ഖത്തർ തങ്ങളുടെ വെബ്‌സൈറ്റിൽ ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച് ഹോട്ടൽ ബുക്കിങ് വ്യവസ്ഥകളിൽ ഭേദഗതി വരുത്തി.

ഓഗസ്റ്റ് 20-നോ അതിനു ശേഷമോ ഉള്ള പാക്കേജുകള്‍, ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിങ് എന്നിവയില്‍ മാറ്റം വരുത്താന്‍ കഴിയില്ല. ഒരിക്കല്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിങ് നടത്തിക്കഴിഞ്ഞാല്‍ പണം മടക്കിനല്‍കില്ല. തീയതികളില്‍ മാറ്റം വരുത്താനും അനുവാദമുണ്ടാവില്ല.നേരത്തേ ഇതിന് അവസരം നൽകിയിരുന്നെങ്കിലും ഇനിമുതൽ ബുക്കിങ്ങിൽ മാറ്റം  വരുത്താൻ അനുവദിക്കില്ലെന്നും പണം തിരികെ നൽകില്ലെന്നും അറിയിപ്പിൽ പറയുന്നു.അതേസമയം,ഖത്തറിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത വിമാനം യാത്ര റദ്ദാക്കിയാൽ മാത്രം ഒരു തവണ തിയ്യതിയിൽ മാറ്റം അനുവദിക്കും.

ബുക്ക് ചെയ്ത പുതിയ ക്വാറന്റൈന്‍ പാക്കേജ് മുറികളുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും. ഹോട്ടൽ കൊറന്റൈനുള്ള മുറികൾ ലഭ്യമല്ലാത്തതിനാൽ ഖത്തറിലേക്കുള്ള പല വിമാനങ്ങളും യാത്ര റദ്ദാക്കുന്ന സാഹചര്യമാണ്. ഇതേ തുടർന്ന് തിരിച്ചുവരുന്നവർക്കുള്ള ഖത്തർ പോർട്ടൽ വഴിയുള്ള അനുമതിയും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഹോട്ടൽ മുറികളുടെ ലഭ്യത വളരെ പരിമിതമാണെന്നും മുറികൾ ലഭ്യമല്ലെങ്കിൽ സെപ്തംബറിലേക്ക് ശ്രമിക്കണമെന്നും ഡിസ്കവർ ഖത്തർ ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.  


Latest Related News