Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ ഹോട്ടൽ കൊറന്റൈൻ,ഒരു ദിവസത്തെ കുറഞ്ഞ നിരക്ക് ഭക്ഷണം ഉൾപെടെ 198 റിയാൽ 

July 23, 2020

July 23, 2020

ദോഹ : ഖത്തറിൽ തിരിച്ചെത്തുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്കുള്ള ഹോട്ടൽ കൊറന്റൈൻ നിരക്കുകൾ ഡിസ്കവർ ഖത്തർ പുതുക്കി നിശ്ചയിച്ചു.പുതുക്കിയ നിരക്കനുസരിച്ച് ത്രീസ്റ്റാർ ഹോട്ടലായ കിങ്‌സ് ഗേറ്റ് ഹോട്ടലിൽ ഭക്ഷണം ഉൾപെടെ ഏഴു ദിവസത്തേക്ക് ഒരു മുറിയിൽ ഒറ്റക്ക് താമസിക്കാൻ 1950 റിയാലാണ് ഈടാക്കുക.നിലവിൽ കൊറന്റൈൻ സൗകര്യം ഒരുക്കിയിട്ടുള്ള ഏഴ് ഹോട്ടലുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ശരാശരി 278 റിയാലാണ് ഒരു ദിവസം ഭക്ഷണത്തിനും താമസത്തിനുമായി നൽകേണ്ടിവരിക. രണ്ടു പേർക്കുള്ള ഹോട്ടൽ മുറിയാണെങ്കിൽ ഒരാൾക്ക് ഏഴു ദിവസത്തേക്ക് 1389.50 ദിർഹം നൽകിയാൽ മതിയാവും.അതായത് ഭക്ഷണവും താമസവും ഉൾപെടെ ഒരു ദിവസത്തേക്ക് 200 റിയാൽ താഴെ മാത്രമാണ് ചെലവ് വരിക.

ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഏഴു ദിവസത്തെ നിരക്ക് 5000 ഖത്തർ റിയാലിന് മുകളിലാണ്.ആഗസ്റ്റ് ഒന്ന് മുതൽ വിവിധ നിരക്കുകളിലുള്ളഏഴ് ഹോട്ടലുകളിലാണ് ബുക്കിങ് ലഭ്യമായിട്ടുള്ളത്. ഖത്തർ പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത്‌ അനുമതി ലഭിച്ച ശേഷമാണ് ഡിസ്കവർ ഖത്തർ വെബ്‌സൈറ്റ് വഴി ഹോട്ടൽ ബുക്ക് ചെയ്യേണ്ടത്.കോവിഡ് വ്യാപനം കൂടിയ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണ് ഹോട്ടൽ കൊറന്റൈൻ നിർബന്ധമുള്ളത്.അതേസമയം,കോവിഡ് വ്യാപനം പ്രതിദിനം കൂടി വരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് മടങ്ങണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.ഇത് എപ്പോൾ ഉണ്ടാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക

 

 

 


Latest Related News