Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
വഫാ മുഹമ്മദ് ഹജ്ജുമ്മ വെറും പിച്ചക്കാരിയല്ല,അക്കൗണ്ടിലുള്ളത് ആറര കോടി 

October 04, 2019

October 04, 2019

ബൈറൂത് : ദക്ഷിണ ലെബനോനിലെ സീദോൻ നഗരവാസിയായ വഫാ ഹജ്ജുമ്മയെ നഗരവാസികൾ ഇത്രകാലവും കണ്ടിരുന്നത് നിത്യവൃത്തിക്കും അന്നത്തിനും മറ്റുള്ളവർക്ക് മുന്നിൽ കൈനീട്ടുന്ന വയോധികയായി മാത്രമായിരുന്നു.എന്നാൽ ഇന്ന് അവരുടെ ചിത്രം മാറിയിരിക്കുന്നു.കോടികളുടെ നിക്ഷേപമുള്ള അതിസമ്പന്നയായ ഉമ്മുമ്മയായാണ് അവരിപ്പോൾ ലബനാനിൽ അറിയപ്പെടുന്നത്.

ലബനാനിലെ ജമാൽ ട്രസ്റ്റ് ബാങ്ക്, തീവ്രവാദ ബന്ധം ആരോപിച്ച് അടച്ചു പൂട്ടിയതോടെയാണ് വഫാ ഹജ്ജുമ്മയുടെ കള്ളത്തരങ്ങൾ പുറത്തായത്.ഹിസ്ബുള്ളക്കും മറ്റൊരു ഭീകര സംഘടനക്കും ബാങ്കിങ് സേവനങ്ങൾ നൽകിയതിന്റെ പേരിൽ അമേരിക്ക ഉപരോധമേർപ്പെടുത്തിയ ജമാൽ ട്രസ്റ്റ് ബാങ്ക് അടച്ചു പൂട്ടുന്നതിനുള്ള തീരുമാനം കഴിഞ്ഞ മാസം 19 നാണ് പുറത്തു വന്നത്.ഇതേതുടർന്ന് ഇടപാടുകാരുടെ നിക്ഷേപങ്ങൾ മുഴുവൻ കേന്ദ്ര ബാങ്കിന്റെ അനുമതിയോടെ മറ്റ് ബാങ്കുകളിലേക്ക് മാറ്റുകയായിരുന്നു. ഇക്കൂട്ടത്തിലാണ് വഫാ മുഹമ്മദ് അവദ് ഹജ്ജുമ്മയുടെ നിക്ഷേപവും മറ്റ് ബാങ്കുകളിലേക്ക് മാറ്റിയത്.ജമാൽ ട്രസ്റ്റ് ബാങ്കിൽ 134 കോടി ലെബനൻ ലീറ(9 ലക്ഷം അമേരിക്കൻ ഡോളർ)യുടെ നിക്ഷേപമാണ് വഫ ഹജ്ജുമ്മയ്ക്ക് ഉണ്ടായിരുന്നത്.ഈ തുക മറ്റു ബാങ്കുകളിലേക്ക് മാറ്റുന്നതിനായി ഹജ്ജുമ്മ ഒപ്പിട്ടു നൽകിയ ഡിമാൻഡ് ഡ്രാഫ്റ്റുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വഫാ മുഹമ്മദ് ഹജ്ജുമ്മയുടെ തനിനിറം ലോകം തിരിച്ചറിഞ്ഞത്.ബാങ്ക് ജീവനക്കാർ തന്നെയാവാം ചെക്കുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടതെന്നാണ് സൂചന.ദക്ഷിണ ലെബനോനിലെ പ്രമുഖ ആശുപത്രിക്ക് മുന്നിലാണ് വഫാ ഹജ്ജുമ്മ സ്ഥിരമായി ഭിക്ഷ യാചിച്ചിരുന്നത്. കഴിഞ്ഞ പത്തു വർഷമായി ഇവർ ഇവിടെ ഭിക്ഷയെടുക്കുന്നതായി ആശുപത്രി ജീവനക്കാർ പറഞ്ഞു.


Latest Related News