Breaking News
ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ |
ഖത്തറില്‍ ഇന്ന് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റ് വീശും, തിരമാലകള്‍ ഉയരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

December 06, 2020

December 06, 2020

ദോഹ: ഖത്തറിലെ ചില പ്രദേശങ്ങളില്‍ ഇന്ന് ഇടിയോടു കൂടി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകും. ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകുമെന്നും ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 

തീര പ്രദേശങ്ങളില്‍ രണ്ട് മുതല്‍ നാല് അടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകും. പിന്നീട് ഇത് അഞ്ച് അടി വരെ ഉയരും. പുറംകടലില്‍ തിരമാലകളുടെ ഉയരം രണ്ട് അടി മുതല്‍ നാല് അടി വരെയാകും. എന്നാല്‍ പുറം കടലിലെ തിരമാലകള്‍ പിന്നീട് അഞ്ച് മുതല്‍ ഒമ്പത് അടി വരെ ഉയരും. 

ശക്തമായ കാറ്റാണ് ഖത്തറില്‍ ഇന്ന് വീശുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രകം മുന്നറിയിപ്പ് തരുന്നു. തെക്കുകിഴക്ക് ദിശയില്‍ നിന്ന് തെക്കുപടിഞ്ഞാറ് ദിശയിലേക്ക് വശുന്ന കാറ്റിന് മണിക്കൂറില്‍ അഞ്ച് മുതല്‍ 15 വരെ നോട്ടിക്കല്‍ മൈല്‍ വേഗതയാണ് ഉണ്ടാവുക. 

എന്നാല്‍ മഴ പെയ്യുമ്പോള്‍ കാറ്റ് മണിക്കൂറില്‍ 32 നോട്ടിക്കല്‍ മൈല്‍ വരെ വേഗത കൈവരിക്കും. പിന്നീട് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് വീശുന്ന കാറ്റിന് മണിക്കൂറില്‍ 18 മുതല്‍ 25 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയാണ് ഉണ്ടാവുക എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Department of Meteorology warns of thundery rain expected associated with strong wind at some places inshore and offshore. #QNA pic.twitter.com/ZxY22hfMRf

— Qatar News Agency (@QNAEnglish) December 6, 2020

 


Latest Related News