Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഡിസംബർ 30,ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡിന് ഒരു വയസ്സ് 

December 30, 2020

December 30, 2020

കൊറോണാ വൈറസിനെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയ വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ ഡോക്ടര്‍ ലി വെന്‍ലിയാങ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ഭരണകൂടത്തിന്റെ ആരോപണം.അദ്ദേഹത്തെ കൊണ്ട് പോലീസ് മാപ്പ് എഴുതി വാങ്ങിക്കുകയും ചെയ്തു.ലോകത്തെ മുഴുവൻ കൈപ്പിടിയിലാക്കിയ കോവിഡ് ഭീതി ഒരു വർഷം പിന്നിടുമ്പോൾ ലോകം മാപ്പു പറയേണ്ടത് മരണത്തിന് കീഴടങ്ങിയ ലി വെന്‍ലിയാങ് എന്ന ഡോക്ടർക്കാണ്.

കൊറോണ വൈറസ് വാധയെ കുറിച്ചുള്ള ആദ്യ സൂചന ലോകത്തിന് നല്‍കിയിട്ട് ഇന്ന് ഡിസംബര്‍ 30ന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ ഡോക്ടര്‍ ലി വെന്‍ലിയാങ് (34) ആണ് പുതിയൊരു രോഗം പൊട്ടിപ്പുറപ്പെട്ടതായ സൂചന ആദ്യം നല്‍കുന്നത്. ഡോക്ടര്‍മാരുടെ ഒരു സ്വകാര്യഗ്രൂപ്പിലാണ് ഡോ. ലി വെന്‍ലിയങ് ഇതുസംബന്ധിച്ച സംശയം പ്രകടിപ്പിച്ചത്. പക്ഷേ, ചൈനീസ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരേ നടപടിയിലേക്ക് നീങ്ങുകയും പോലിസ് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഏകദേശം ഒരു മാസത്തിനുള്ളില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ നിരവധി സഹപ്രവര്‍ത്തകരും അതേ രോഗത്തിന് കീഴടങ്ങി.

ചൈനയില്‍ പ്രചാരത്തിലുള്ള വി ചാറ്റിലൂടെയാണ് അദ്ദേഹം പകര്‍ച്ചവ്യാധി സംബന്ധിച്ച്‌ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. 2003 ല്‍ മഹാമാരിയായി പടര്‍ന്നുപിടിച്ച സാര്‍സ് പോലെയുള്ള രോഗം ചൈനയില്‍ പടരാന്‍ സാധ്യതയുണ്ട്. ഏഴ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ സൂക്ഷിക്കണമെന്നായിരുന്നു സന്ദേശം. അണുബാധ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ സംരക്ഷണവസ്ത്രം ധരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.



നിമിഷങ്ങള്‍ക്കുള്ളില്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പബ്ലിക്ക് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടു. ഡോക്ടറുടെ പേരുപോലും മറയ്ക്കാതെയാണ് സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത്. താമസിയാതെ വുഹാന്‍ പോലിസ് എത്തി അദ്ദേഹത്തോട് വാര്‍ത്ത വ്യാജമാണെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്ത ശരിയല്ലെന്ന് എഴുതി നല്‍കിയില്ലെങ്കില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി. ശിക്ഷ ഭയന്ന് അദ്ദേഹം മാപ്പ് എഴുതി നല്‍കി. ചാറ്റ് ഗ്രൂപ്പില്‍ അയച്ച സന്ദേശത്തെത്തുടര്‍ന്ന് ജനുവരി 3നാണ് ഡോക്ടര്‍ ലീയെ പോലിസ് സ്‌റ്റേഷനിലേക്ക് വിളിക്കുകയും ഓണ്‍ലൈനില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയും സാമൂഹികക്രമത്തെ സാരമായി തടസ്സപ്പെടുത്തുകയും ചെയ്തതിന് ശാസിച്ചത്.

പിന്നീട് ഡോക്ടര്‍ വീണ്ടും രോഗികളുടെ പരിചരിക്കാന്‍ പോയി. മിക്കവരും സുരക്ഷാസംവിധാനങ്ങളില്ലാതെയാണ് രോഗികളെ പരിശോധിച്ചത്. ഒരു മാസത്തിനു ശേഷമാണ് ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഓരോ ദിവസവും കൊറോണ ബാധിച്ച്‌ മരിക്കുന്നവരുടെയും ചികില്‍സ തേടുന്നവരുടെയും എണ്ണം കൂടിക്കൂടി വന്നു.

ലീയുടെ മുന്നറിയിപ്പ് അവഗണിച്ചതിനെതിരേ വ്യാപകപ്രതിഷേധവുമുണ്ടായി. ഒടുവില്‍ പ്രാദേശിക ഭരണകൂടം ഡോ. ലീയോട് ക്ഷമ ചോദിച്ചു. എന്നാല്‍, മുന്നറിയിപ്പ് നല്‍കിയ ഡോ. ലീയും കൊറോണയുടെ പിടിയിലായി.

വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും ചൈനീസ് സര്‍ക്കാര്‍ കടുത്ത നടപടികള്‍ കൈക്കൊണ്ടിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News