Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ദോഹയിൽ മലയാളി കുട്ടികളുടെ  മരണം,ഭക്ഷ്യവിഷബാധയല്ലെന്ന് സൂചന

October 18, 2019

October 18, 2019

ഭക്ഷണത്തിലൂടെയല്ല,വായുവിലൂടെയായിരിക്കാം വിഷാംശം കുട്ടികളുടെ ഉള്ളിലെത്തിയതെന്നാണ് സൂചന.ഇതുസംബന്ധിച്ച പരിശോധനകൾ പൂർത്തിയായാൽ മാത്രമേ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ലഭിക്കൂ.
 

ദോഹ : ദോഹയിൽ നെഴ്സുമാരായ മലയാളി ദമ്പതികളുടെ രണ്ടു കുട്ടികൾ സമാനസാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ മരണ കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് സൂചന.കോഴിക്കോട് ഫറൂഖ് സ്വദേശി  ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ മമ്മൂട്ടിയുടെ മകൾ ഷമീമയുടയും രണ്ടു മക്കളാണ് കഴിഞ്ഞ ദിവസം രാത്രി മരണപ്പെട്ടത്.  ഏഴ് മാസം പ്രായമുള്ള രിദ,മൂന്നര വയസ്സുള്ള രിദു എന്നീ മക്കളാണ് മരിച്ചത്.
ഹാരിസ് അബൂനഖ്‌ല പബ്ലിക് ഹെൽത്ത് സെന്ററിൽ നെഴ്സാണ്. ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ നെഴ്സായി ജോലി ചെയ്യുന്നു.

ഭക്ഷ്യവിഷബാധയാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് ആദ്യം സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി ഇവർ അവസാനമായി ഭക്ഷണം കഴിച്ച ദോഹയിലെ മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ റെസ്റ്റോറന്റ് താത്കാലികമായി അടച്ചുപൂട്ടി അധികൃതർ വിശദമായ പരിശോധന നടത്തിയിരുന്നു.എന്നാൽ ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കുന്ന ഒന്നും പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

അതേസമയം,ഇവരുടെ താമസ സ്ഥലത്തെ തൊട്ടടുത്തുള്ള ഫ്‌ളാറ്റിൽ കീടങ്ങളെ അകറ്റാൻ ഉപയോഗിച്ച വീര്യം കൂടിയ എന്തെങ്കിലുമാവാം കുട്ടികൾ മരിക്കാൻ ഇടയാക്കിയതെന്നാണ് ഇപ്പോൾ ലഭിക്കുന്ന അനൗദ്യോഗിക വിവരം.ഭക്ഷണത്തിലൂടെയല്ല,വായുവിലൂടെയായിരിക്കാം വിഷാംശം കുട്ടികളുടെ ഉള്ളിലെത്തിയതെന്നാണ് സൂചന.ഇതുസംബന്ധിച്ച പരിശോധനകൾ പൂർത്തിയായാൽ മാത്രമേ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ലഭിക്കൂ.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന മൂത്ത കുട്ടി രാവിലെ മൂത്രമൊഴിക്കാൻ എഴുന്നേറ്റിരുന്നതായും പിന്നീട് ഛർദിച്ചു അവശനിലയിലായതായും വിവരമുണ്ട്.ഇതേ തുടർന്നാണ് ഇന്ന് രാവിലെ കുട്ടികളെ ആംബുലൻസിൽ ഹമദ് ആശുപത്രിയിലേക്ക് എത്തിച്ചത്.ഇളയ കുട്ടി ആംബുലൻസിൽ വച്ച് തന്നെ മരണപ്പെട്ടതായാണ് സൂചന.

അതേസമയം,കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ വഴി പലരും തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മരിച്ച കുട്ടികളുടെ മാതാപിതാക്കൾ ഗുരുതരാവസ്ഥയിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

(ന്യുസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ 00974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ പേര് ടൈപ് ചെയ്ത് അയക്കുക.)


Latest Related News