Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
അജ്മാനിൽ 'സുകുമാരക്കുറുപ്പ്',പരാതിയുമായി നിരവധി ഇന്ത്യക്കാർ 

October 24, 2019

October 24, 2019

അജ്‌മാൻ : ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചാക്കോയെ കാറിലിട്ട് കത്തിച്ചു മരിച്ചത് താനാണെന്ന് വരുത്തിത്തീർത്ത സുകുമാരക്കുറുപ്പിനെ ഓർമയില്ലേ..?ഇതിന് സമാനമാണ് അജ്മാനിൽ നിന്നും പുറത്തുവന്ന പാക്കിസ്ഥാനി സ്വദേശി ചൗധരി ഹയ്യാബ് ആരിഫിന്റെ തട്ടിപ്പിന്റെ കഥ.ബഹറിനിൽ നിന്നും യു.എ.ഇ യിലേക്ക് തിരിച്ചു വരുന്നതിനിടെ ചൗധരി ഹയ്യാബ് ആരിഫ് കാറപകടത്തിൽ മരിച്ചുവെന്നാണ് രേഖകൾ.ദുബായിലെ 'ഗൾഫ് ന്യൂസ്' പത്രമാണ് നിരവധി ഇന്ത്യക്കാരെ കബളിപ്പിച്ച ഹയ്യാബ് ആരിഫിന്റെ തട്ടിപ്പിന്റെ കഥ പുറത്തുവിട്ടത്.

 

2017 ജൂലായ് 19 ന് ഹയ്യാബ് മരിച്ചുവെന്നാണ് രേഖകളിൽ ഉള്ളത്.വെള്ളത്തുണിയിൽ പൊതിഞ്ഞു മൂക്കിൽ പഞ്ഞിതിരുകിയ ഹയ്യാബിന്റെ ചിത്രം അക്കാലത്തു സമൂഹ  പ്രചരിക്കുകയും ചെയ്തിരുന്നു.താൻ മരിച്ചതായി കാണിച്ച് പണം കൊടുക്കാനുള്ളവരിൽ നിന്നും രക്ഷപ്പെടാനാണ് ഇയാൾ ഇത്തരത്തിൽ ആൾമാറാട്ടം നടത്തിയത്.എന്നാൽ രണ്ടു വർഷങ്ങൾക്ക് ശേഷം ഹയ്യാബിന്റെ തട്ടിൽ കുടുങ്ങി പണം നഷ്ടപ്പെട്ട ഇന്ത്യക്കാരുൾപ്പെടെയുള്ള നിരവധി പേർ രംഗത്തുവന്നിരിക്കുകയാണ്.അന്താരാഷ്ട്ര കമ്പനികൾ ഉൾപെടെ ഇന്ത്യൻ,ഇൻഡോനേഷ്യൻ കമ്പനികൾക്കാണ് ഇയാളുടെ ആൾമാറാട്ടത്തിൽ  പണം നഷ്ടപ്പെട്ടത്.


ഹയ്യാബിന്റെ 'അകാല ചരമത്തി'ല്‍ അനുശോചനവുമായി രംഗത്തെത്തിയവരില്‍ പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ മുത്തഹിദെ ഖൗമി മൂവ്‌മെന്റും(എം.ഖ്യു.എം) ഉള്‍പ്പെടും. എം.ഖ്യു.എമ്മിന്റെ പ്രത്യയശാസ്ത്ര പ്രവര്‍ത്തകന്‍ എന്നായിരുന്നു അനുശോചനക്കുറിപ്പില്‍ സംഘടന 'പരേതനെ' വിശേഷിപ്പിച്ചത്. എം.ഖ്യു.എം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പം മൂക്കില്‍ പഞ്ഞിവച്ച് കഫന്‍പുടവയില്‍ പൊതിഞ്ഞ ഹയ്യാബിന്റെ ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. സഹോദരന്‍ മിയാന്‍ സര്‍യാബും ജ്യേഷ്ഠന്റെ 'അപ്രതീക്ഷിത വിയോഗം' സൃഷ്ടിച്ച ആഘാതത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചു. രണ്ടു പോസ്റ്റും സോഷ്യല്‍ മീഡിയ കണ്ണീരോടെ ഏറ്റൈടുക്കുകയും ചെയ്തു.

'മരണ' ശേഷം ഹയ്യാബ് ആരംഭിച്ച  എച്ച് ആന്‍ഡ് എം.ഇസെഡ് കമ്പനിക്കെതിരെയാണ് പരാതിയുമായി ഇപ്പോൾ നിരവധി പേർ  രംഗത്തെത്തിയിരിക്കുന്നത് നിരവധി ഇന്ത്യന്‍, ഇന്തോനേഷ്യന്‍ കയറ്റുമതി കമ്പനികളാണ്. സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത 'മരണത്തിന് ' 14 മാസങ്ങള്‍ക്കു ശേഷം ഹയ്യാബ് ആരിഫ് അജ്മാനിലെ ഫ്രീസോണില്‍ ആരംഭിച്ച ഭക്ഷ്യവ്യാപാര കമ്പനിയായ എച്ച് ആന്‍ഡ് എം.ഇസെഡ് ഗ്ലോബല്‍ വേള്‍ഡ്‌വൈഡ് ദശലക്ഷങ്ങള്‍ വിലയുള്ള പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയുടെ വില്‍പനയിലൂടെ തങ്ങളെ കബളിപ്പിച്ചെന്നാണ് കമ്പനികള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.

പണം നല്‍കാതെ കബളിപ്പിക്കുകയാണെന്നാണു ഹയ്യാബിനെതിരെ ഉയരുന്ന പ്രധാന ആരോപണം. ചരക്ക് എത്തിച്ച് 24 മണിക്കൂറിനകം പണമിടപാട് പൂര്‍ത്തിയാക്കുമെന്നാണു കമ്പനികള്‍ക്കു ലഭിച്ച വാഗ്ദാനം. ഇങ്ങനെ വിവിധ കമ്പനികള്‍ ടണ്‍കണക്കിനു ഭക്ഷ്യവസ്തുക്കള്‍ കപ്പലില്‍ അജ്മാനിലെത്തിച്ച് എച്ച് ആന്‍ഡ് എം.ഇസെഡിനു കൈമാറിയെങ്കിലും ഇതുവരെ ഇതിനുള്ള പണം നല്‍കിയിട്ടില്ല.

പരാതിയുമായി ചെന്ന കമ്പനി വൃത്തങ്ങളോട് ഹയ്യാബ് ധാര്‍ഷ്ട്യത്തോടെ പെരുമാറിയതായും പരാതിയുണ്ട്. ആളുകളെ കബളിപ്പിക്കുന്നതു തന്നെയാണു തന്റെ വ്യവസായം. തന്നെക്കാള്‍ വലിയ വഞ്ചകന്‍ ഇനിയും ജനിച്ചിട്ടില്ലെന്നൊക്കെയാണത്രെ പരാതിയുമായി ചെന്നവരോട് ഇയാളുടെ പ്രതികരണം.

അതേസമയം, സോഷ്യല്‍ മീഡിയ ഏറ്റെടുത്ത തന്റെ 'മരണം' താന്‍ പടച്ചുണ്ടാക്കിയതല്ലെന്നാണ് മാധ്യമങ്ങളോട് ഹയ്യാബ് പ്രതികരിച്ചത്. എം.ഖ്യു.എം എന്തുകൊണ്ടാണു തന്നെക്കുറിച്ച് ചരമവാര്‍ത്ത പോസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. കഫന്‍പുടവയിലുള്ള തന്റെ ഫോട്ടോ വര്‍ഷങ്ങള്‍ക്കു മുമ്പ് പാകിസ്താനില്‍ നടത്തിയ നാടകത്തില്‍ താന്‍ അഭിനയിച്ചതിന്റെ ചിത്രമാണെന്നും ഹയ്യാബ് വിശദീകരിച്ചു. സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ് സൂചിപ്പിച്ചപ്പോള്‍ അത് മറ്റാരോ അവന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഇട്ട കുറിപ്പാണെന്നായിരുന്നു പ്രതികരണം.

പണം നല്‍കാതെ കബളിപ്പിച്ച ആരോപണങ്ങളും ഹയ്യാബ് നിഷേധിച്ചു. താന്‍ ആരെയും കബളിപ്പിച്ചിട്ടില്ലെന്നും അവര്‍ കളവു പറയുകയാണെന്നുമായിരുന്നു ഇയാളുടെ മറുപടി. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളും പച്ചക്കറികളുമാണ് അവര്‍ വിതരണം ചെയ്യുന്നതെന്നും ഇതുകൊണ്ടാണു പണം നല്‍കാത്തതെന്നും ഹയ്യാബ് വിശദീകരിച്ചു. ഹയ്യാബിനെതിരെ പൊലീസില്‍ പരാതി നല്‍കാനുള്ള ശ്രമങ്ങള്‍ വിഫലമായതായി കമ്പനി അധികൃതര്‍ പറഞ്ഞു.പല ഇടപാടുകാരും പോലീസിനെ സമീപിച്ചെങ്കിലും കോടതിയെ സമീപിക്കാനാണ് നിർദേശം ലഭിച്ചതെന്ന് പറയപ്പെടുന്നു.വിദേശത്തുള്ള പല കമ്പനികൾക്കും യു.എ.ഇ യിലെത്തി കോടതി വ്യവഹാരങ്ങളിൽ ഏർപ്പെടാൻ താല്പര്യവുമില്ല.ഹയ്യാബിന്റെ മരണ വാർത്തയും ഇപ്പോൾ പുറത്തുവന്ന തട്ടിപ്പിന്റെ കഥകളും അല്പഭാഗം മാത്രമാണെന്നും വിശദമായ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് തട്ടിപ്പിനിരയായവർ പ്രതീക്ഷിക്കുന്നത്.


Latest Related News