Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ദുബായിൽ ഭർത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം ബുധനാഴ്ച(നാളെ) നാട്ടിലേക്ക് കൊണ്ടുപോകും 

September 17, 2019

September 17, 2019

ദുബായ് : ദുബായിൽ ഭർത്താവ് കുത്തിക്കൊന്ന കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രന്റെ(40) മൃതദേഹം നാളെ (ബുധൻ) നാട്ടിലേയ്ക്ക് കൊണ്ടുപോകും. ദുബായിൽ നിന്നു വൈകിട്ടുള്ള എയർ ഇന്ത്യയുടെ തിരുവനന്തപുരം വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക.വിദ്യയുടെ മൃതദേഹം നാളെ രാവിലെ 11ന് ദുബായ് മുഹൈസിനയിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ എംബാം ചെയ്യും. ആളുകൾക്ക് മൃതദേഹം കാണാനുള്ള സൗകര്യമുണ്ടായിരിക്കും. ചേഞ്ച് എ ലൈഫ്, സേവ് എ ലൈഫ് വാട്സ് ആപ്പ് കൂട്ടായ്മയിലെ പ്രവർത്തകരാണ് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയതെന്ന് നന്തി നാസർ അറിയിച്ചു.

ഈ മാസം ഒൻപതിന് ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ്(43) ആണ് വിദ്യയെ കൊലപ്പെടുത്തിയത്. ഒാണമാഘോഷിക്കാൻ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെ സന്ദർശക വീസയിൽ യുഎഇയിലെത്തിയ പ്രതി രാവിലെ അൽഖൂസിൽ വിദ്യ ജോലി ചെയ്യുന്ന കമ്പനിയിലെത്തി വിദ്യയെ വിളിച്ചു വരുത്തി പാർക്കിങ്ങിലേക്ക് കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. 16 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഏറെ കാലമായിരുന്നു ഇരുവരും തമ്മിൽ സ്വരച്ചേർച്ചയിലല്ലായിരുന്നു.

ദുബായ് അൽഖൂസിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തിരുന്നത്. 10,11 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺമക്കൾ നാട്ടിൽ വിദ്യയുടെ മാതാപിതാക്കളോടൊപ്പമാണ് താമസം. 


Latest Related News