Breaking News
പെന്റഗണ്‍ മേധാവിയാകുന്ന ആദ്യ കറുത്ത വർഗക്കാരൻ; ജനറല്‍ ലോയ്ഡ് ഓസ്റ്റിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം | ഖത്തറിലെ മുൻപ്രവാസിയും പൊതുപ്രവർത്തകനുമായിരുന്ന പരയോടത്ത് അബുബക്കർ നാട്ടിൽ നിര്യാതനായി  | താലിബാനുമായുള്ള സമാധാന ചര്‍ച്ചയിലെ 'അഴിയാക്കുരുക്കുകള്‍' അഫ്ഗാനിസ്ഥാനെ ആശങ്കപ്പെടുത്തുന്നു | 'ഉപരോധം നിരുപാധികം നീക്കണം'; ജോ ബെയ്ഡനോട് ഇറാന്‍ വിദേശകാര്യമന്ത്രി | സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്സുമാർക്ക് അവസരം | ഖത്തറിൽ കർവാ ടാക്സി ഡ്രൈവർമാർക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി  | ഖത്തറിനെതിരായ ഉപരോധം അവസാനിച്ചത് തുര്‍ക്കിക്ക് ഭീഷണിയല്ല,മികച്ച അവസരമായെന്ന് വിലയിരുത്തൽ  | ഈ വര്‍ഷം മൂന്ന് ആരോഗ്യ കേന്ദ്രങ്ങളുടെയും ദേശീയ ലബോറട്ടറിയുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് അഷ്ഗല്‍ | ഖത്തറിലെ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ അടുത്ത ആഴ്ച വീണ്ടും തുറക്കും | കോവിഡിന് ശമനമില്ല,ദുബായിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു |
സൗദിയിൽ അഴുകിയ നിലയിൽ കാണപ്പെട്ട മൃതദേഹം മലയാളിയുടേതാണെന്ന് സ്ഥിരീകരിച്ചു 

December 19, 2020

December 19, 2020

ദമ്മാം : സൗദിയിലെ ദമ്മാമിൽ കഴിഞ്ഞ ദിവസം അഴുകിയ നിലയിൽ കാണപ്പെട്ട മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു.പുനലൂർ സ്വദേശി ഷിജിന മൻസിലിൽ നവാസ് ജമാൽ(48) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.മരിച്ചയാളിന്റെ ഇഖാമയിൽ നിന്ന് ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയ പോലീസ് സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തെ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് നവാസ് ജമാൽ ആണെന്ന് തിരിച്ചറിഞ്ഞത്.പേരിലെ സാമ്യത വെച്ച് ഇന്ത്യക്കാരനാണെന്ന് സംശയം തോന്നിയ പോലീസ് നാസിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നാസ് വക്കം ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെടുകയും പാസ്പോർട്ടിലെ വിവരങ്ങൾ വെച്ച് നാട്ടിൽ അന്വേഷണം നടത്തുകയുമായിരുന്നു.

ചാരുവിള വീട്,കാഞ്ഞിരം മല,പുനലൂർ എന്ന വിലാസമാണ് പാസ്പോർട്ടിലുള്ളത്.ഹൗസ് ഡ്രൈവറായിരുന്ന ഇദ്ദേഹത്തെ നേരത്തെ സ്പോൺസർ ഹുറൂബാ(സ്പോൺസറിൽ നിന്നും ചാടിപ്പോയ ആൾ) ക്കിയിരുന്നു.


Also Read: മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി ബുക്സിന്റെ പുരസ്‌കാരം ശിവന്‍ എടമനയുടെ 'ന്യൂറോ ഏരിയ'യ്ക്ക്


 

ഷീജയാണ് ഭാര്യ.മക്കൾ : ഷിജിന,ഷഹാന. രണ്ടു മാസം മുമ്പാണ് ദമ്മാമിൽ വെച്ച് മൂത്ത മകളുടെ വിവാഹ നിശ്ചയം നടത്തിയത്.താമസ സ്ഥലത്താണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.നടപടി ക്രമങ്ങൾ പൂർത്തിയാക്കി വീട്ടുകാരുടെ സമ്മത പ്രകാരം മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കുമെന്ന് നാസ് വക്കം അറിയിച്ചു.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/FwIAHeOKXjU5KpW8oWwC8C


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News