Breaking News
ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം | ഷാർജയിൽ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറിൽ പ്രമുഖ ട്രേഡിങ്ങ് കമ്പനിയിലേക്ക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചു തന്നു; ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചു തന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ |
ദേശീയ മേൽവിലാസം നിയമം, വിവരങ്ങൾ നൽകിയില്ലെങ്കിൽ പതിനായിരം റിയാൽ വരെ പിഴ  

November 23, 2019

November 23, 2019

ദോഹ : ഖത്തറിൽ പുതിയ ദേശീയ മേൽവിലാസ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം വീണ്ടും ജനങ്ങളെ ഓർമിപ്പിച്ചു. ഖത്തറിലെ സ്വദേശികളും വിദേശികളും മന്ത്രാലയത്തിന് കൈമാറേണ്ട വിവരങ്ങൾ വ്യക്തമാക്കുന്ന ഇൻഫോഗ്രാഫിക്കാണ് മന്ത്രാലയം ട്വീറ്റ് ചെയ്തത്. താമസക്കാരുടെ നിലവിലെ താമസ സ്ഥലത്തിന്റെ പൂർണമായ മേൽവിലാസം,ലാൻഡ്ഫോൺ-മൊബൈൽ നമ്പറുകൾ,ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേൽവിലാസം,ഇ മെയിൽ,നാട്ടിലെ സ്ഥിര മേൽവിലാസം,ആവശ്യമായ മറ്റ് വിവരങ്ങൾ എന്നിവയാണ് നൽകേണ്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

മെട്രാഷ് 2 ആപ്ലിക്കേഷൻ,ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനകേന്ദ്രങ്ങൾ എന്നിവ വഴിയാണ് വിവരങ്ങൾ നൽകേണ്ടത്. പ്രായപൂർത്തിയാവാത്ത കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. നിയമം നടപ്പിലായാൽ വിവരങ്ങൾ ആറു മാസത്തെ കാലാവധിയാണ് അനുവദിക്കുക. ഇതിന് ശേഷവും  വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ പതിനായിരം റിയാൽ വരെയാണ് പിഴ ചുമത്തുക.

(ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയക്കുക )


Latest Related News