Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ദർബൽസായി ഉണർന്നു,ഖത്തറിൽ ഇനി ആഘോഷരാവുകൾ

December 13, 2019

December 13, 2019

ദോഹ : 2019 ലെ ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് ദോഹയിലെ ദർബൽസായി മൈതാനിയിൽ തുടക്കമായി. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ആഘോഷ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. പോലീസ് കോളേജിലെ 320 ഓളം വിദ്യാർഥികൾ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞു ദേശീയഗാനാലാപനത്തോടെ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശസ്നേഹവും അഭിമാനവും വിളിച്ചോതുന്ന വിവിധ പരിപാടികൾ പ്രധാന വേദിയിൽ അരങ്ങേറി.

10 ദിവസം നീളുന്ന ദർബൽസായിയിലെ ആഘോഷ പരിപാടികൾ ഈ മാസം 20 വരെ തുടരും. രാവിലെയും വൈകുന്നേരവും രണ്ടു സമയങ്ങളിലായാണ് ദർബൽസായിയിൽ സന്ദർശനത്തിന് അനുമതിയുണ്ടാവുക. വെള്ളിയാഴ്ചകൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകീട്ട് 3.30 മുതൽ രാത്രി 10 വരെയുമാണ് സന്ദർശകരെ അനുവദിക്കുക. വെള്ളിയാഴ്ചകളിൽ ഉച്ച കഴിഞ്ഞു 2 മുതൽ രാത്രി 11 മണി വരെ ദർബൽസായി സന്ദർശിക്കാം.

പ്രധാനമായും കുട്ടികളെ ആകർഷിക്കുന്ന വിനോദ - ബോധവൽകരണ പരിപാടികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വിവിധ കൂടാരങ്ങളിലായാണ് വ്യത്യസ്ത പരിപാടികൾ നടക്കുക.ആഭ്യന്തര മന്ത്രാലയം,മുനിസിപ്പൽ-പരിസ്ഥിതി മന്ത്രാലയം, ഖത്തർ ചാരിറ്റി,ഖത്തർ യൂണിവേഴ്‌സിറ്റി,സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എന്നിവയുടെ പവലിയനുകളും ദർബൽസായിയിൽ ഒരുക്കിയിട്ടുണ്ട്.    


Latest Related News