Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
മുൻ കേരള സർക്കാർ അണ്ടർ സെക്രട്ടറിയും സി.എച്ച് മുഹമ്മദ് കോയയുടെ പേഴ്‌സണൽ സെക്രട്ടറിയുമായിരുന്ന എൻ.കേശവൻ ദമ്മാമിൽ കോവിഡ് ബാധിച്ച് മരിച്ചു

August 09, 2020

August 09, 2020

ദമ്മാം : കേരളാ സർക്കാരിന്റെ അണ്ടർ സെക്രട്ടറിയായി വിരമിച്ച നിലമ്പൂർ സ്വദേശി എൻ.കേശവൻ ദമാമിലാണ് മരിച്ചത്.73 കാരനായ ഇദ്ദേഹം തിരുവനന്തപുരം ജഗതിയിലാണ് താമസിച്ചിരുന്നത്.ദമാമിലെ മകന്റെയടുത്ത് സന്ദർശനത്തിനായി എത്തിയപ്പോഴാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്.ഇദ്ദേഹത്തിന്റെ ഇടപെടലും പെരുമാറ്റവും തിരിച്ചറിഞ്ഞ സി.എച് മുഹമ്മദ് കോയ ഇദ്ദേഹത്തെ കൂടെ കൂട്ടുകയും മുഖ്യമന്ത്രിയായപ്പോൾ പേഴ്‌സണൽ സെക്രട്ടറിയായി നിയമിക്കുകയുമായിരുന്നു. ഇതിനു ശേഷമാണ് കേരള സർക്കാരിന്റെ അണ്ടർ സെക്രട്ടറിയായി ജോലിയിൽ പ്രവേശിക്കുകയും ദീർഘകാലത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തത്.

ആര്യാടൻ മുഹമ്മദ്,എം.എം.ഹസൻ എന്നിവർ മന്ത്രിമാരായിരുന്നപ്പോഴും അവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.എം.എം ഹസൻ പ്രവാസി കാര്യ മന്ത്രിയായിരിക്കെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. നോർക്കയുടെ ചുമതലയും വഹിച്ചിരുന്നു.ദമാമിലുള്ള മകൻ ശ്രീജിത്തിനെയും കുടുംബത്തെയും സന്ദർശിക്കുന്നതിനായാണ് ഭാര്യക്കൊപ്പം ദമാമിൽ എത്തിയത്.മറ്റൊരു മകൻ അമേരിക്കയിലാണ്.

ഒരു മാസം മുമ്പ് നാട്ടിലേക്ക് മടങ്ങാൻ വന്ദേ ഭാരത് മിഷൻ വഴി ടിക്കറ്റെടുത്തിരുന്നെങ്കിലും മകൻ ശ്രീജിത്തിന് കോവിഡ് ബാധിച്ചതിനാൽ യാത്ര മാറ്റിവെക്കുകയായിരുന്നു.രണ്ടാഴ്ച മുമ്പാണ് പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ രാത്രിയോടെ ആരോഗ്യ നില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News