Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ കൊറോണാ വ്യാപനത്തിന്റെ തോത് ജൂലൈ ഇരുപതോടെ കുറഞ്ഞു തുടങ്ങുമെന്ന് വിലയിരുത്തൽ

June 06, 2020

June 06, 2020

ദോഹ : ഖത്തറിൽ ദിനംപ്രതി കൊറോണാ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ജൂലൈ 20 മുതൽ വൻ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ഖോര്‍ ആശുപത്രിയിലെ  പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ. യാസര്‍ അല്‍ ദീബ് പറഞ്ഞു.അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ ദിനംപ്രതി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം മൂവായിരം കടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.ഭാഗ്യവശാൽ ദിവസവും 1500നും 2000 നും ഇടയിൽ ആളുകൾക്കാണ് രോഗം സ്ഥിരീകരിക്കുന്നതെന്നും  ഇത് ആശ്വാസം നൽകുന്ന കാര്യമാണെന്നും  ഡോ. യാസര്‍ അല്‍ ദീബ് പറഞ്ഞു..ജൂണിൽ രോഗവ്യാപന തോത്  മൂർധന്യത്തിൽ തുടർന്ന ശേഷം ജൂൺ അവസാനത്തോടെ കുറഞ്ഞു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയുടെ പഠനമനുസരിച്ച് ഗൾഫ് മേഖലയിൽ രോഗവ്യാപനത്തിൽ ഏറ്റക്കുറച്ചിലുകൾ ദൃശ്യമാകുന്നുണ്ട്.അറബ് - ഗൾഫ് മേഖലയിലെ വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലാണെന്നും ഇനിയും ഇത് വർധിക്കാനിടയില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

"ഖത്തറിനെ സംബന്ധിച്ചിടത്തോളം യൂറോപ്പിൽ സംഭവിച്ചതിന് സമാനമായി ജൂലൈ 20 ഓടെ രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്"- ഡോ. യാസര്‍ അല്‍ ദീബ് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.  


Latest Related News