Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്ക് സയന്‍സ് ഒളിമ്പ്യാഡ് പരീക്ഷയില്‍ ഒന്നാം സ്ഥാനം

January 02, 2021

January 02, 2021

ദോഹ: ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്ക് സയന്‍സ് ഒളിമ്പ്യാഡ് ഫൗണ്ടേഷന്‍ (എസ്.ഒ.എഫ്) നടത്തിയ പരീക്ഷയില്‍ ഒന്നാം സ്ഥാനം. രണ്ടാം ക്ലാസുകാരിയായ അയേഷ ഷക്കീല്‍ ശൈഖിനാണ് അന്താരാഷ്ട്രതലത്തില്‍ ഒന്നാം റാങ്ക് ലഭിച്ചത്. 

സ്വര്‍ണ്ണ മെഡലും സര്‍ട്ടിഫിക്കറ്റുമാണ് അയേഷയ്ക്ക് ലഭിക്കുക. ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ഒളിമ്പ്യാഡില്‍ അന്താരാഷ്ട്ര തലത്തില്‍ ഏഴാം റാങ്കുകാരി കൂടിയാണ് അയേഷ. ഇന്റര്‍നാഷണല്‍ മാത്ത് ഒളിമ്പ്യാഡിലെ മികച്ച പ്രകടനത്തിന് സ്‌കൂള്‍ ഗോള്‍ഡ് മെഡലും അയേഷ നേടിയിട്ടുണ്ട്. 

32 രാജ്യങ്ങളിലെ 1400 നഗരങ്ങളിലുള്ള 56,000 സ്‌കൂളുകളാണ് ലോകത്തെ ഏറ്റവും വലിയ ഒളിമ്പ്യാഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. ദശലക്ഷക്കണക്കിന് കുട്ടികളാണ് എസ്.ഒ.എഫിന്റെ ആറ് പരീക്ഷകളില്‍ പങ്കെടുത്തത്. ഈ പരീക്ഷയിലെ ഒന്നാം റാങ്ക് എന്ന മികച്ച നേട്ടമാണ് അയേഷ കരസ്ഥമാക്കിയിരിക്കുന്നത്. 

സമൂഹത്തെ സേവിക്കാനായി ഭാവിയില്‍ തനിക്ക് ഡോക്ടര്‍ ആകണമെന്നാണ് ഏഴുവയസുകാരി അയേഷയുടെ ആഗ്രഹം. ചിത്രം വരയ്ക്കാനും ഏറെ ഇഷ്ടമാണ് അയേഷയ്ക്ക്. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ മിടുക്കി കൂടിയാണ് അയേഷ.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News