Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഗൾഫ് മലയാളികൾക്ക് തിരിച്ചു പോകാനുള്ള സർവീസുകൾ അപര്യാപ്തം,ഇപ്പോഴത്തെ നടപടി ഗൾഫ് രാജ്യങ്ങളെ അനുനയിപ്പിക്കാൻ മാത്രം 

May 05, 2020

May 05, 2020

അൻവർ പാലേരി 

ദോഹ : ഗൾഫിൽ കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ള സർവീസുകൾ അപര്യാപ്തമാണെന്ന് പരാതി.കേന്ദ്ര സർക്കാർ പുറത്തുവിട്ട ഷെഡ്യുൾ പ്രകാരം വ്യാഴാഴ്ച്ച തുടങ്ങുന്ന ആദ്യ ഷെഡ്യുളിൽ 11വിമാനങ്ങൾ മാത്രമാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നായി കേരളത്തിലേക്ക് സർവീസ് നടത്തുക.ഇതിൽ സൗദി,യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് മൂന്നു വീതവും ഖത്തറിൽ നിന്ന് രണ്ടും കുവൈത്ത്,ഒമാൻ,ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോ വിമാനങ്ങൾ വീതവുമാണ് സർവീസ് നടത്തുക.ഒരു വിമാനത്തിൽ 200 ൽ താഴെ പേർക്ക് മാത്രം യാത്ര ചെയ്യാൻ കഴിയുന്ന സാഹചര്യത്തിൽ ആദ്യ ആഴ്ചയിൽ പരമാവധി 2900 പേർ മാത്രമാണ് വിവിധ  ഗൾഫ്  രാജ്യങ്ങളിൽ നിന്നായി  കേരളത്തിൽ എത്തുക.യു.എ.ഇയിൽ നിന്ന് മാത്രമുള്ള കണക്കനുസരിച്ച് നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തവരിൽ പകുതിയിൽ ഏറെയും മലയാളികളാണ്.

എന്നാൽ വ്യാഴാഴ്ച ആരംഭിക്കുന്ന ആദ്യ ആഴ്ചയിൽ മൂന്ന് സർവീസുകളിലായി  600  പേർക്ക് മാത്രമാണ് യു.എ.ഇ യിൽ നിന്നും  നാട്ടിലേക്ക് മടങ്ങാൻ കഴിയുക.ഖത്തറിൽ നിന്ന് ആദ്യ ആഴ്ചയിൽ രണ്ടു സർവീസുകളിലായി പരമാവധി 400 പേർക്ക് നാട്ടിലേക്ക് പോകാൻ കഴിയും. തുടർന്നുള്ള ആഴ്ചകളിൽ ഓരോ ഗൾഫ് രാജ്യങ്ങൾക്കുമായി കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയാൽ പോലും അത്യാവശ്യമായി നാട്ടിലേക്ക് മടങ്ങേണ്ട മലയാളികളെ കേരളത്തിലെത്തിക്കാൻ മാസങ്ങൾ തന്നെ വേണ്ടിവരും.ഇതിനിടയിൽ നിലവിലെ ലോക് ഡൗൺ അവസാനിക്കുകയും ആഭ്യന്തര വിമാന സർവീസുകൾ സാധാരണ നിലയിലാവുകയും ചെയ്താൽ ഗൾഫ് മലയാളികൾക്ക് മുമ്പത്തെ രീതിയിൽ തന്നെ നാട്ടിലേക്ക് മടങ്ങാനും കഴിയും. യു.എ.ഇ പോലുള്ള ചില ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ചു മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ദിനം പ്രതി ഉയരുന്ന സാഹചര്യത്തിൽ നാമമാത്രമായ ഇത്തരം മടക്കയാത്രകൾക്ക് പകരം കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കൂടുതൽ പേരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞാൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.

നോർക്കയുടെ കണക്കനുസരിച്ച്,നാല് ലക്ഷത്തിലേറെ വിദേശ ഇന്ത്യക്കാരാണ് നാട്ടിലേക്ക് തിരിച്ചുപോകാൻ രജിസ്റ്റർ ചെയ്തത്. ഈ കണക്കുകൾ പരിഗണിക്കാതിരുന്ന കേന്ദ്ര സർക്കാർ ഇപ്പോൾ പേരിന് മാത്രം ചില നടപടികളെടുത്ത് ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നതെന്ന ആരോപണമാണ് പൊതുവെ ഉയരുന്നത്.തിരിച്ചെത്തുന്ന മലയാളികളുടെ എണ്ണം എത്ര കൂടിയാലും അവരെ ക്വറന്റൈൻ ചെയ്യാനും ആവശ്യമായ വൈദ്യസഹായം നൽകാനുമുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാണെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചുവെന്ന വാദം ശരിയാണെങ്കിൽ നോർക്കയുടെ അഭ്യർത്ഥന കൂടി കണക്കിലെടുത്ത് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ മലയാളികളെയും നാട്ടിലെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ടത്.വിദേശ ഇന്ത്യക്കാർക്ക് തിരിച്ചു പോകാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ എല്ലാ ഗൾഫ് രാജ്യങ്ങളും സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ സ്വന്തമായി പണം മുടക്കി  ടിക്കറ്റെടുത്ത് പോകുന്ന ഗൾഫ് മലയാളികൾക്ക് ആവശ്യമായ വിമാന സർവീസുകൾ ഏർപെടുത്തുകയെന്ന ഉത്തരവാദിത്തം മാത്രമാണ് കേന്ദ്ര സർക്കാരിനുള്ളത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോകാൻ തയാറാകാത്ത രാജ്യങ്ങൾക്കെതിരെ തൊഴിൽ കരാറുകൾ റദ്ദാക്കുന്നത് ഉൾപെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് യു.എ.ഇ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ  വിദേശ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാൻ കേന്ദ്രം പ്രഖ്യാപിച്ച ഷെഡ്യുൾ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളെ അനുനയിപ്പിക്കാനുള്ള തന്ത്രം മാത്രമായാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News