Breaking News
നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു | സൗദിയില്‍ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ അറസ്റ്റില്‍  | തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ഉംറ തീര്‍ത്ഥാടനത്തിലെ നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി | ഖത്തറിലെ ചിത്രകലാ അധ്യാപകർക്കായി നടത്തിയ ഇൻ്റർ സ്‌കൂൾ കലാമത്സരത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ അധ്യാപകന് ഒന്നാം സമ്മാനം  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ സിവിൽ സൈറ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | മാറ്റങ്ങൾ അതിവേഗം, ചരിത്രത്തിൽ ആദ്യമായി സൗദി മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നു |
കോവിഡ് 19 : ദുബായ് ഗ്ലോബൽ വില്ലേജ് അടച്ചു

March 15, 2020

March 15, 2020

ദുബായ് : യു.എ.ഇയിൽ ഇന്ന് ഒരാളിൽ കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ദുബായിയിലെ ഗ്ലോബല്‍ വില്ലേജ് അടച്ചു. ഏപ്രില്‍ 4 വരെ തുടരേണ്ട സീസണാണ് ഇപ്പോള്‍ നേരത്തെ അവസാനിപ്പിച്ചത്. ജനങ്ങള്‍ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിനാണ് പുതിയ നടപടി.

മുന്‍കരുതലിന്റെ ഭാഗമായി കര്‍ശന നടപടികളാണ് ദുബായ് സ്വീകരിക്കുന്നത്. ചൊവ്വാഴ്ചയോടെ യുഎഇ എല്ലാവിധ വിസകളും നല്‍കുന്നത് നിര്‍ത്തും. പുതുതായി നാല് രാജ്യങ്ങളിലേക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തുര്‍ക്കി, ലബനാന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News