Breaking News
ഖത്തറില്‍ തീപിടിത്തങ്ങള്‍ ഗണ്യമായി കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം | ഹിന്ദുസമുദായം മാന്യമായി പെരുമാറിയത് കൊണ്ടാണ് മുസ്‌ലിംകൾ സ്വസ്ഥമായി ജീവിക്കുന്നതെന്ന് പി.സി ജോർജ്,മരുമകളെ മാമോദിസ മുക്കിച്ചത് ജഗതി ശ്രീകുമാറിന്റെ നിർബന്ധപ്രകാരം   | കുവൈത്തിൽ എല്ലാ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം | പ്രവാസികൾക്ക് ഇത്തവണയും ഇ-വോട്ട് സൗകര്യമില്ല  | ഖത്തറിലെ ഗാലക്‌സി പ്രിന്റിങ് പ്രസ് ഉടമ മെഹബൂബ് നാട്ടിൽ നിര്യാതനായി | പത്തനംതിട്ട എലന്തൂർ സ്വദേശി ദോഹയിൽ നിര്യാതനായി  | ദുബായിൽ കാണാതായ പ്രവാസി വിദ്യാർത്ഥിനിയെ കണ്ടെത്തി | അൽ മറായി പാലുല്പന്നങ്ങൾ ഖത്തർ വിപണിയിലേക്ക്,നിരവധി തൊഴിലവസരങ്ങൾ   | ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ റിപ്പോര്‍ട്ടിങ്ങിന് അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന് ആര്‍.ടി.എസ് ബ്രേക്കിങ് ന്യൂസ് പുരസ്‌കാരം; അനുഭവം വിവരിച്ച് മാധ്യമപ്രവര്‍ത്തക (വീഡിയോ) | ഖത്തര്‍ അമീറിന് കുവൈത്ത് അമീറിന്റെ സന്ദേശം |
ഖത്തറിൽ കർവാ ടാക്സി ഡ്രൈവർമാർക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി 

January 23, 2021

January 23, 2021

ദോഹ: ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സീൻ പ്രചാരണത്തിൻറെ ഭാഗമായി കർവാ ഡ്രൈവർമാർക്ക് കോവിഡ് പ്രതിരോധ വാക്സീൻ നൽകി തുടങ്ങി. കൊവിഡ് വൈറസിൻറെ വ്യാപനം തടയുന്നതിനായി കമ്പനി സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വാക്സീൻ ക്യാംപെയിൻ ആരംഭിച്ചത്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരെ ക്വാറൻറൈൻ സൌകര്യമുള്ള ഹോട്ടലുകളിലേക്ക് എത്തിക്കുന്ന ഷട്ടിൽ സർവ്വീസുകളിലെ ജീവനക്കാർക്കാണ് ആദ്യം വാക്സീൻ നൽകുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് റൂട്ടുകളിലേക്ക് സർവ്വീസ് നടത്തുന്ന ബസ്, ടാക്സി ഡ്രൈവർമാർക്കും വാക്സീൻ നൽകുമെന്ന് കമ്പനി അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിൻറെയും ഹമദ് മെഡിക്കൽ കോർപറേഷൻറെയും സഹകരണത്തോടെയാണ് മൊവാസലത് വാക്സീൻ കുത്തിവെപ്പ് നടത്തുന്നത്.

തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമൊപ്പം ഖത്തറിലെ ജനങ്ങളുടെ സൌഖ്യത്തിനും മൊവാസലത് പ്രഥമ പരിഗണന നൽകുന്നതായി കർവയുടെ മെഡിക്കൽ സെൻറർ ഡയറക്ടർ ഡോ.എമദ് ബഹ്ലൌൽ പറഞ്ഞു. അടിയന്തര സൌകര്യങ്ങളോടു കൂടിയ മെഡിക്കൽ സെൻറർ, ഐസൊലേഷൻ മുറികൾ, ഫാർമസി, പ്രഥമ ശുശ്രൂഷ യൂണിറ്റുകൾ, വിദഗ്ധ വൈദ്യ സംഘത്തിൻറ സേവനം എന്നിവ ഡ്രൈവർമാർക്കായി ഒരുക്കിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. മൊവാസലത് മെഡിക്കൽ സെൻററിന് ആരോഗ്യ മന്ത്രാലയത്തിൻറെ അംഗീകാരം ലഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.
 


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News