Breaking News
അന്യായമായ വിമർശനങ്ങൾ; ഖത്തറിൻ്റെ മധ്യസ്ഥതയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഖത്തർ നിഷേധിച്ചു  | യുഎഇയില്‍ കനത്ത മഴ: ക്ലൗഡ് സീഡിംഗ് നടത്തിയിട്ടില്ലെന്ന് കാലാവസ്ഥാ കേന്ദ്രം | ടൈം മാഗസിന്റെ 2024ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഖത്തർ പ്രധാനമന്ത്രിയും  | കുവൈത്തിൽ ‘സ​ഹേ​ൽ’ ആപ്പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടുവെന്ന വാ​ർ​ത്ത വ്യാജം | 2024ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരെഞ്ഞെടുത്തു | അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  |
ബഹറൈനില്‍ കൊവിഡ് പ്രതിരോധം:പുതിയ ട്രാഫിക് ലൈറ്റ് രീതി ഇന്നുമുതല്‍

July 02, 2021

July 02, 2021

മനാമ:കൊവിഡ് പ്രതിരോധത്തിനായി ബഹറൈനില്‍ പുതിയ അലര്‍ട്ട് ലെവല്‍ ട്രാഫിക് ലൈറ്റ് രീതി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെയും കേസുകളുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രദേശങ്ങളെ പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി തിരിച്ചുള്ള സംവിധാനമാണ് ഇന്നുമുതല്‍ നിലവില്‍ വരുന്നത്. ഈ കളര്‍ കോഡ് അനുസരിച്ചായിരിക്കും ഇനി മുതല്‍ ഓരോ പ്രദേശത്തും പുതിയ നിയന്ത്രണങ്ങളും ഇളവുകളും നിലവില്‍ വരുകയെന്ന്  നാഷനല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ് അധികൃതര്‍ അറിയിച്ചു.

ഗ്രീന്‍: തുടര്‍ച്ചയായി 14 ദിവസം ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് രണ്ട് ശതമാനത്തില്‍ താഴെ.

യെല്ലോ: ഏഴ് ദിവസത്തെ ടിപിആര്‍ ശരാശരി രണ്ടിനും അഞ്ചിനും ഇടയില്‍.

ഓറഞ്ച്:നാല് ദിവസത്തെ ശരാശരി ടിപിആര്‍ അഞ്ചിനും എട്ടിനും ഇടയില്‍.

റെഡ്: തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ എട്ടിന് മുകളില്‍.

ഒരു ലെവലില്‍ നിന്ന് തൊട്ടു താഴെയുള്ള ലെവലിലേക്ക് മാറണമെങ്കില്‍ ഒരാഴ്ചയെങ്കിലും താഴത്തെ ലെവലില്‍ തുടരണം. പുതിയ സംവിധാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

 


Latest Related News