Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം : ഖത്തറിലെ പ്രവാസി മലയാളികൾക്ക് ഇരുട്ടടി

June 12, 2020

June 12, 2020

ദോഹ : കോവിഡ് പരിശോധനയിൽ നെഗറ്റിവായവരെ മാത്രമെ ചാർട്ടേഡ് വിമാനങ്ങളിൽ ഗൾഫിൽ നിന്നും കേരളത്തിലേക്ക് വരാൻ അനുവദിക്കൂ എന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഖത്തറിലെ പ്രവാസി മലയാളികൾക്ക് തിരിച്ചടിയാവും. ഗൾഫിൽ നിന്നും യാത്ര തിരിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധന ഉറപ്പാക്കേണ്ടതും ടെസ്റ്റിനുള്ള ചെലവ് വഹിക്കേണ്ടതും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ ഉത്തരവാദിത്തമായിരിക്കും.ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റോ ആന്‍റി ബോഡി ടെസ്റ്റോ ആണ് ഇത്തരത്തില്‍ പ്രവാസികള്‍ ചെയ്യേണ്ടത്. യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിന് മുമ്പാണ് പരിശോധന നടത്തേണ്ടത്. ജൂണ്‍ 20 മുതല്‍ പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമായിരിക്കും കേരളത്തിലേക്ക് യാത്രാനുമതി ലഭിക്കുക. വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ലായെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.  
വന്ദേ ഭാരത് മിഷൻ വഴിയുള്ള പ്രവാസി മലയാളികളുടെ മടക്കയാത്ര മന്ദ ഗതിയിലായ സാഹചര്യത്തിലാണ് ഖത്തറിൽ നിന്നും കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്താൻ ചില പ്രവാസി സംഘടനകൾ തീരുമാനിച്ചത്. വന്ദേ ഭാരത് മിഷൻ ഒരു മാസം പിന്നിട്ടിട്ടും ശരാശരി നാലായിരത്തിൽ താഴെ ഇന്ത്യക്കാർ മാത്രമാണ് ഇതുവരെ നാട്ടിലേക്ക് മടങ്ങിയത്.ഇവരിൽ പകുതിയിൽ ഏറെ പേർ മലയാളികൾ ആണെങ്കിലും ഖത്തറിൽ നിന്നും കേരളത്തിൽ തിരിച്ചെത്തിയ മലയാളികൾ മൂവായിരത്തിൽ താഴെ മാത്രമാണ്.മൊത്തം രജിസ്റ്റർ ചെയ്തവരിൽ ഇരുപത്തിയേഴായിരത്തിലധികം  മലയാളികൾ ഊഴം കാത്തിരിക്കുമ്പോഴാണ് വന്ദേ ഭാരത് മിഷൻ ഒരു മാസം പിന്നിടുമ്പോഴും ഇവരിൽ പത്തു ശതമാനം മാത്രമാണ് ഇതുവരെ നാട്ടിൽ തിരിച്ചെത്തിയത്.ഇക്കണക്കിനാണ് വന്ദേ ഭാരത് മിഷൻ മുന്നോട്ടു പോകുന്നതെങ്കിൽ ഖത്തറിൽ നിന്നും അടിയന്തര സ്വഭാവത്തിൽ നാട്ടിലെത്തിക്കേണ്ട  കാൽ ലക്ഷം മലയാളികൾക്കെങ്കിലും നാടണയാൻ മാസങ്ങൾ വേണ്ടിവരും.

ഈ സാഹചര്യത്തിൽ കോർപറേറ്റ് കമ്പനികൾ ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന  സർവീസുകൾക്ക് തടസ്സമുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് പലരും കാത്തിരുന്നത്. കണ്ണൂർ കൂത്തുപറമ്പ് കെ.എം.സി.സി മണ്ഡലവും കുറ്റ്യാടി മണ്ഡലം കമ്മറ്റിയും സംയുക്തമായി ഖത്തറിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ പേരിൽ മൂന്നു വിമാനങ്ങൾ ചാർട്ടർ ചെയ്തു സർവീസ് നടത്താൻ തീരുമാനിച്ചിരുന്നു. സംഘടനകളുടെ പേരിലുള്ള ചാർട്ടേഡ് സർവീസുകൾ മുടങ്ങുകയോ കാലതാമസമുണ്ടാവുകയോ ചെയ്താലും കമ്പനികളുടെ പേരിലുള്ള ഈ സർവീസുകളെങ്കിലും അധികം താമസിയാതെ കേരളത്തിലേക്ക് ചിറകു വിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഖത്തറിലെ മലയാളി സമൂഹം.ഇതിനു പുറമെ അക്ബർ ട്രാവൽസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളും ചാർട്ടേഡ് സർവീസുകൾ തുടങ്ങാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഗൾഫിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുറത്തു വരുന്നത്.

നിലവിലെ സാഹചര്യത്തിൽ ഖത്തറിൽ കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത് എളുപ്പമല്ല.ദോഹ വ്യവസായ മേഖലയിൽ ഉൾപെടെ കോവിഡ് പരിശോധനകൾക്കായി പ്രത്യേക ക്ലിനിക്കുകൾ ഉണ്ടെങ്കിലും ഇവിടെയെത്തുന്ന വിദേശികളോട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതിയെന്ന നിർദേശം നൽകി തിരിച്ചയക്കുകയാണ് ചെയ്യുന്നത്.അതേസമയം,ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകൾക്ക് കോവിഡ് പരിശോധന നടത്താൻ നിലവിൽ അനുമതി ഇല്ലാത്തതിനാൽ അൽപം പണം ചിലവാക്കിയാണെങ്കിലും കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കാനും കഴിയില്ല.ദുബായിലാണെങ്കിൽ 300 യു.എ.ഇ ദിർഹം മുതൽ 600 ദിർഹം വരെ ചിലവഴിച്ചാൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ സൗകര്യമുണ്ടെന്നിരിക്കെ ഖത്തറിൽ അതിനും സൗകര്യമില്ല എന്നതാണ് യാഥാർഥ്യം.ഈ ഘട്ടത്തിൽ കമ്പനികൾ സംഘടിപ്പിക്കുന്ന ചാർട്ടേഡ് വിമാനങ്ങളിലെങ്കിലും സീറ്റുകൾ തരപ്പെടുത്തി ഏതെങ്കിലും വിധത്തിൽ നാടണയാമെന്ന് ആഗ്രഹിക്കുന്നവർക്ക് പോലും തിരിച്ചടിയാവുന്നതാണ് സംസ്ഥാന സർക്കാറിന്റെ പുതിയ തീരുമാനം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക        

 

 


Latest Related News