Breaking News
ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു |
കോപ്പാ അമേരിക്കയിൽ ഖത്തർ ഗ്രൂപ് ബിയിൽ കളിക്കും,ബ്രസീലുമായി മാറ്റുരക്കാൻ അവസരം

December 04, 2019

December 04, 2019

ദോഹ : ജൂൺ 12 മുതൽ ജൂലായ് 12 വരെ അർജന്റീനയിലും കൊളംബിയയിലുമായി നടക്കുന്ന കോപ്പാ അമേരിക്കാ ടൂർണമെന്റിൽ ഖത്തർ ഗ്രൂപ് ബി യിൽ കളിക്കും. ഖത്തറിനെ കൂടാതെ കൊളംബിയ,ബ്രസീൽ,വെനിൻസ്വല,ഇക്വഡോർ,പെറു എന്നീ രാജ്യങ്ങളാണ് ഗ്രൂപ് ബിയിൽ ഉള്ളത്. അർജന്റീന,ആസ്‌ട്രേലിയ,ബൊളീവിയ,ഉറുഗ്വേ,ചിലി,പരാഗ്വയ്‌ എന്നീ രാജ്യങ്ങളാണ് ഗ്രൂപ് എ യിൽ ഉള്ളത്.ഇതാദ്യമായാണ് അതിഥി രാജ്യമായി കോപ്പാ അമേരിക്കയിൽ ലോകത്തെ വൻകിട താരങ്ങളോട് ഏറ്റുമുട്ടാൻ ഖത്തറിന് അവസരം ലഭിക്കുന്നത്. 2019 തുടക്കത്തിലാണ് കോപാ അമേരിക്കൻ ടൂർണമെന്റിൽ അതിഥി രാജ്യമായി മത്സരിക്കാൻ  ഖത്തറിന്  ക്ഷണം ലഭിച്ചത്. നിലവിലെ ഏഷ്യൻ ചാമ്പ്യനായ ഖത്തറിന് ലോകത്തെ ഏറ്റവും മികച്ച താരങ്ങളുമായി മാറ്റുരക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

രാജ്യാന്തര തലത്തിൽ നടക്കുന്ന ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റുകളിലൊന്നാണ് കോപ അമേരിക്ക.ഇതുവരെ നടന്ന 46 ടൂർണമെന്റുകളിൽ പതിനഞ്ചു തവണ വിജയം സ്വന്തമാക്കിയ ഉറുഗ്വേയാണ് കിരീട നേട്ടത്തിൽ മുന്നിലുള്ളത്.പതിനാല് തവണ കപ്പിൽ മുത്തമിട്ട അർജന്റീന രണ്ടാമതും ഒൻപത് തവണ ജേതാക്കളായ ബ്രസീൽ മൂന്നാമതുമാണ്.

47 മത് പതിപ്പിൽ അർജന്റീനയും ചിലിയും തമ്മിലുള്ള പ്രഥമ മത്സരം ബ്യുണസ് അയേഴ്‌സിലാണ് നടക്കുക.12 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുക.ഓസ്‌ട്രേലിയയും ഖത്തറുമാണ് ഇത്തവണത്തെ അതിഥി രാജ്യങ്ങൾ. ഓരോ നാല് വർഷം കൂടുമ്പോഴാണ് ടൂർണമെന്റ് നടക്കുക.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.
 


Latest Related News