Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ദോഹ വ്യവസായ മേഖലയിലെ ചില ഭാഗങ്ങൾ ബുധനാഴ്ചയോടെ തുറക്കും 

April 20, 2020

April 20, 2020

ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച ദോഹ വ്യവസായ മേഖലയിലെ ചില ഭാഗങ്ങൾ ബുധനാഴ്ച്ച തുറക്കും.സ്ട്രീറ്റ് 1,സ്ട്രീറ്റ് 2,വക്കാല സ്ട്രീറ്റ് എന്നീ ഭാഗങ്ങളിലെ നിയന്ത്രണങ്ങൾ ബുധനാഴ്ചയോടെ നീക്കം ചെയ്യുമെന്ന് വിദേശകാര്യ സഹമന്ത്രിയും ദേശീയ ദുരന്തനിവാരണ സമിതി സുപ്രീം കമ്മറ്റി വക്താവുമായ ലുൽവാ അൽ ഖാതിർ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഖത്തർ ടെലിവിഷനിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്.. വ്യവസായ മേഖലയിലെ തൊഴിലാളികളിൽ കോവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടർന്ന് ഈ ഭാഗങ്ങളിൽ പൂർണമായും ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.

പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ കൂടി കണക്കിലെടുത്ത് അവശേഷിക്കുന്ന ഭാഗങ്ങൾ കൂടി തുറക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അവർ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.        

 


Latest Related News