Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ കോവിഡ് വാക്സിൻ സ്വീകരിച്ച രക്ഷിതാക്കൾക്കൊപ്പം വരുന്ന കുട്ടികളെ ഹോട്ടൽ കൊറന്റൈനിൽ നിന്ന് ഒഴിവാക്കി 

March 08, 2021

March 08, 2021

ദോഹ: കോവിഡ് വാക്സിൻ സ്വീകരിച്ച രക്ഷിതാക്കൾക്കൊപ്പം ഖത്തറിലേക്ക് വരുന്ന കുട്ടികളെ ഹോട്ടൽ കൊറന്റൈൻ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയതായി ഡിസ്കവർ ഖത്തർ അറിയിച്ചു.ഇന്ത്യ ഉൾപെടെ റെഡ് സോണില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളാണ് പുതുക്കിയത്. ഇതു പ്രകാരം രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച രക്ഷിതാക്കളുടെ കൂടെ രാജ്യത്തേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക്(16 വയസ്സ് വരെ) ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍, ഇവര്‍ 7 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. അതേസമയം, 16 മുതല്‍ 18 വയസ്സുവരെയുള്ള പ്രായപൂർത്തിയാവാത്ത  കുട്ടികള്‍ വാക്‌സിന്‍ എടുക്കാത്തവരാണെങ്കില്‍ അവര്‍ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യണമെന്നും അറിയിപ്പില്‍ പറയുന്നു.

രണ്ടാമത്തെ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച പതിനെട്ടോ അതിന് മുകളിലോ പ്രായമുള്ളവര്‍ക്ക് ഉടന്‍ രാജ്യം വിടാമെന്നും തിരിച്ചുവരുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലേക്ക് പോവുകയും വിദേശത്തു 14 ദിവസമെങ്കിലും പൂർത്തിയാക്കിയ തിരിച്ചുവരുന്നവർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.അതായത്,നാട്ടിലെത്തി 14 ദിവസങ്ങൾക്ക് മുമ്പ് ഖത്തറിലേക്ക് മടങ്ങുന്നവർക്ക് ഹോട്ടൽ കൊറന്റൈൻ നിര്ബന്ധമായിരിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News