Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തർ ആഘോഷപ്പൊലിമയിൽ,രാവിലെ ആറിന് കോർണിഷ് റോഡ് അടക്കും 

December 17, 2019

December 17, 2019

ദോഹ : ഖത്തർ നാളെ ദേശീയ ദിനം ആഘോഷിക്കുന്നു.രാവിലെ 9.00 ന് കോർണിഷിൽ നടക്കുന്ന സൈനിക പരേഡോടെയാണ് ആഘോഷത്തിന്റെ ദേശീയ വിളംബരം അതിന്റെ പാരമ്യതയിൽ എത്തുക. കര,നാവിക,തീര സേനകളുടെ പരേഡുകളും വ്യോമ സേനയുടെ വ്യോമാഭ്യാസ പ്രകടനങ്ങളും കോർണിഷിൽ നടക്കും. രാവിലെ പുലർച്ചെ 6ന് കോര്‍ണിഷ് റോഡ് അടക്കും .30 നാണ് സൈനിക പരേഡിന് തുടക്കമാവുക. പരേഡ് കാണാന്‍ പൊതുജനങ്ങള്‍ നേരത്തെ എത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പരേഡ് കാണാനെത്തുന്ന ജനങ്ങള്‍ കാലാവസ്ഥ അനുസരിച്ച് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ ബ്രിഗേഡിയര്‍ അലി ഖജിം അല്‍ അധ്ബി ആവശ്യപ്പെട്ടു.

ദേശീയ ദിനാഘോഷങ്ങളുടെ നാളത്തെ പ്രധാന പരിപാടികളെല്ലാം ദോഹ കോർണിഷിലാണ് നടക്കുക. സൈനിക പരേഡ്, വ്യോമാഭ്യാസം, വെടിക്കെട്ട് എന്നിവ ഏറ്റവും അടുത്തു നിന്ന് കാണാൻ കോർണിഷിൽ സൗകര്യമുണ്ടാകും. സ്വിസ് ഈവന്റ്‌സാണ് ഇത്തവണ ആകാശത്ത് വെളിച്ചത്തിന്റെ വർണ്ണവിസ്മയം തീർക്കുക. ദോഹ കോർണിഷിൽ നേരത്തെ എത്തി സീറ്റ് ഉറപ്പിച്ചാൽ പ്രകടനങ്ങൾ അടുത്തു നിന്ന് കാണാൻ അവസരം ലഭിക്കും.

പരേഡ് കാണാൻ എത്തുന്നവർക്കായി പതിനാറ് സ്ഥലങ്ങളിൽ പ്രത്യേകം പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.നിരവധി മെട്രോ സ്റ്റേഷനുകള്‍ കോര്‍ണിഷുമായി ബന്ധിപ്പിക്കുന്നതിനാൽ സ്വന്തം വാഹനങ്ങൾ ഒഴിവാക്കി മെട്രോയിൽ വരുന്നതാവും എളുപ്പം. അൽ ബിദ,കോർണിഷ്,വെസ്റ്റ് ബേ, QIC സ്റ്റേഷനുകളിൽ രാവിലെ 6 മുതൽ 12 വരെ പ്രവേശനം അനുവദിക്കില്ല, പകരം പകരം ഡി ഇസിസി സ്റ്റേഷൻ ഉപയോഗിക്കാം. പരേഡ് കാണാൻ എത്തുന്നവർ രാവിലെ ആറു മണിക്ക് മുമ്പ് തന്നെ കോർണിഷിൽ എത്തുന്നതാവും ഉചിതം.

അല്‍വക്ര സ്‌പോര്‍ട്‌സ് ക്ലബ്ബ്, ബര്‍വ അല്‍ ബഹാര, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ അക്കോമഡേഷന്‍ സിറ്റി, ദോഹ സ്‌റ്റേഡിയം, ശ്രീലങ്കന്‍ സ്‌കൂള്‍, ബര്‍വ വില്ലേജ്-മുകെയ്ന്‍സ്, ഷഹാനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ലുസെയ്ല്‍ സ്പോർട്സ് കോംപ്ലക്സ്, അല്‍ഖോര്‍ ബര്‍വ വര്‍ക്കേഴ്‌സ് റിക്രിയേഷന്‍ കോംപ്ലക്‌സ് എന്നിവിടങ്ങളിൽ പ്രവാസി സമൂഹങ്ങൾക്കായി  വിവിധ പരിപാടികള്‍ അരങ്ങേറും. ഏഷ്യന്‍ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍
സ്വദേശി കളിക്കാരും രാജ്യാന്തര ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള സൗഹൃദ മത്സരവും നാളെ നടക്കും. ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് 3.30 നാണ് ക്രിക്കറ്റ്ടൂ ർണമെന്റ്  നടക്കുക. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ 21 വരെ ദോഹ മെട്രോ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. ശനി മുതല്‍ വ്യാഴം വരെ രാവിലെ 6 മുതല്‍ പുലര്‍ച്ചെ ഒന്ന് വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ ഒന്ന് വരെയുമായിരിക്കും പുതിയ സമയക്രമം.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News