Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
മതം നോക്കി ജനങ്ങളെ തരം തിരിക്കുന്നത് വംശീയതയാണെന്ന് ഖത്തർ അമീർ

December 20, 2019

December 20, 2019

ദോഹ : ജനങ്ങളെ മതങ്ങള്‍ക്കനുസരിച്ച് പല തട്ടുകളായി തരംതിരിക്കുന്ന സമീപനം വംശീയതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഖത്തർ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളില്‍ ജനങ്ങളെ വംശത്തിനനുസരിച്ച് പലതായി മുദ്രകുത്തിയ സമീപനത്തിൽ നിന്ന്  ഒട്ടും വ്യത്യസ്തമല്ല ഇത്തരം നടപടികളെന്നും അമീര്‍ ചൂണ്ടിക്കാട്ടി.

മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ 'ദേശീയ പരമാധികാരം ഉറപ്പു വരുത്തുന്നതിൽ വികസനത്തിനുള്ള പങ്ക് 'എന്ന വിഷയത്തിൽ നടന്ന ഉച്ചകോടിയുടെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അമീര്‍. ഇസ്ലാമിക സംസ്‌കാരം, വികസനം, നല്ല ഭരണം, മനുഷ്യാവകാശം എന്നിവ തമ്മില്‍ വൈരുദ്ധ്യമില്ലെന്നും മറ്റ് പ്രധാന നാഗരികതകളെപ്പോലെ അവയ്ക്ക് പ്രബുദ്ധവും യുക്തിസഹവുമായ ഭരണ സംവിധാനങ്ങളുടെ ഇന്‍കുബേറ്ററാകാമെന്നും  മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍ അനുഭവത്തിലൂടെയും പ്രയോഗങ്ങളിലൂടെയും തെളിയിച്ചിട്ടുണ്ട്. അതേസമയം, മറ്റ് ചില ഭരണകൂടങ്ങള്‍ അവരുടെ ജനങ്ങളുടെ ഇസ്ലാമിക സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ സ്വേച്ഛാധിപത്യത്തെയും മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നതിനെയും ന്യായീകരിക്കുന്നു. എന്നാല്‍ അത്തരം ന്യായീകരണങ്ങള്‍ ഇസ്ലാമിക നാഗരികതയുടെ മനോഭാവവുമായി പൊരുത്തപ്പെടുന്നില്ലെന്നും അമീർ പറഞ്ഞു.

ലോകത്തിലെ മറ്റ് ജനങ്ങളില്‍ നിന്നും നാഗരികതകളില്‍ നിന്നും ഞങ്ങള്‍ അടിസ്ഥാനപരമായി വ്യത്യസ്തരല്ല. ജനങ്ങളെ അവരുടെ മതങ്ങള്‍ക്കനുസരിച്ച് തരംതിരിക്കുന്ന സമീപനം ഒരു വംശീയ ചിന്തയെ പ്രതിഫലിപ്പിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ വംശീയതയുടെ അടിസ്ഥാനത്തിൽ മനുഷ്യനെ തരം  തിരിച്ച നടപടിയിൽ നിന്ന് ഇത് ഒട്ടും വ്യത്യസ്തമല്ല. മാനവികതയും സാര്‍വത്രിക മൂല്യങ്ങളും പാലിക്കുന്നതിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ നാഗരികതയെയും മതത്തെയും ഞങ്ങള്‍ വിലമതിക്കുന്നു. രണ്ട് വിഷയങ്ങളും തമ്മില്‍ വൈരുദ്ധ്യമില്ല- അമീര്‍ ചൂണ്ടിക്കാട്ടി. 

തീരുമാനങ്ങള്‍ സ്വന്തമായുള്ള രാജ്യങ്ങളില്‍ ദേശീയപരമാധികാരം ഇല്ലാതെ ദേശീയവികസനം അല്ലെങ്കില്‍ മനുഷ്യവികസനം സാധ്യമല്ല. മറുവശത്ത്, സാമ്പത്തിക പിന്നോക്കാവസ്ഥയുടെയും ആശ്രയത്വത്തിന്റെയും അവസ്ഥയില്‍ ദേശീയ പരമാധികാരവും തീരുമാനത്തിന്റെ സ്വാതന്ത്ര്യവും നിലനിര്‍ത്തുക അസാധ്യമാണ്. അതിനാല്‍, സ്വാതന്ത്ര്യത്തിന്റെയും ദേശീയ പരമാധികാരത്തിന്റെയും അനിവാര്യ സ്തംഭമാണ് വികസനം. ഇക്കാര്യത്തില്‍ ദേശീയ വികസന തന്ത്രം 2012- 2017, രണ്ടാം വികസന തന്ത്രം 2018- 2022 എന്നിവയിലൂടെ ദേശീയ ദര്‍ശനം 2030 കൈവരിക്കുന്നതിനു ഖത്തര്‍ മുന്‍ഗണന നല്‍കിയതായും അമീര്‍ പറഞ്ഞു.

ഖത്തറിന്റെ വികസന നയത്തില്‍, ദേശീയ സ്വത്വത്തിലുള്ള വിശ്വാസവും ധാര്‍മ്മിക മൂല്യങ്ങളോടും യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസത്തോടും ചേര്‍ന്നുനില്‍ക്കുന്നതുമാണ് പരിഗണിക്കുന്നത്. ഇതിനര്‍ത്ഥം മറ്റ് വിശ്വാസങ്ങളോടുള്ള സഹിഷ്ണുത, നമ്മുടെ ലോകത്തിലെ ബഹുസ്വരതയും വൈവിധ്യവും അംഗീകരിക്കുക എന്നിവ കൂടിയാണ്. എന്തായാലും, മതഭ്രാന്ത് ആത്മവിശ്വാസക്കുറവിന്റെ തെളിവായി മാത്രമല്ല സ്വത്വ പ്രതിസന്ധിയുടെ തെളിവായിട്ടാണ് കാണുന്നതെന്നും അമീര്‍ ചൂണ്ടിക്കാട്ടി. ആധുനികകാലത്തെ സംഭവങ്ങളുടെ ക്രമം കാണിക്കുന്നതുപോലെ ആക്രമാസക്തമായ വര്‍ഗീയതയെ ഒരു പ്രത്യേക മതത്തോടും സംസ്‌കാരത്തോടും ചേര്‍ത്തുനിര്‍ത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരു ആഗോളപ്രശ്‌നമാണ്. മതഭ്രാന്ത്, മതരഹിത പ്രത്യയശാസ്ത്രം, നിരാശ, അജ്ഞതയുടെ അവസ്ഥകള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയ്ക്ക് ആക്കം കൂട്ടും. അതിനാല്‍, അതിന്റെ ദീര്‍ഘകാല പ്രതിരോധത്തില്‍ അതിന്റെ വേരുകളെ അഭിസംബോധന ചെയ്യുന്നത് ഉള്‍പ്പെടുത്തണമെന്നും അമീര്‍ പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ നിന്നും ഖത്തറിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ കൃത്യമായി ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങൾ അല്ലാത്തവർ മാത്രം +974 66200167 എന്ന വാട്സ് ആപ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News