Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറില്‍ തൊഴിലാളികള്‍ക്ക് തൊഴിൽ മാറാന്‍ കഴിയുന്നത് മൂന്ന് തവണയായി നിജപ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍

February 23, 2021

February 23, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഖത്തറിലെ തൊഴിലാളികള്‍ക്ക് തൊഴിലുടമകളെ മാറുന്നതിന് പരിധി നിശ്ചയിക്കണമെന്ന് ശൂറ കൗണ്‍സിലിന്റെ ശുപാര്‍ശ. രാജ്യത്തെ ഒരു തൊഴിലാളിക്ക് പരമാവധി തൊഴില്‍ മാറാന്‍ കഴിയുന്നത് മൂന്ന് തവണയാക്കി നിജപ്പെടുത്തണമെന്നാണ് കൗണ്‍സിലിന്റെ ശുപാര്‍ശ. 

ജോലിയെ ജീവനക്കാര്‍ എത്രത്തോളം ഗൗരവത്തോടെയാണ് കാണുന്നത് എന്ന് ഉറപ്പുവരുത്താനാണ് ഈ നടപടി. ജോലി മാറ്റവുമായ നിരവധി ശുപാര്‍ശകളാണ് ശൂറ കൗണ്‍സില്‍ ഖത്തര്‍ സര്‍ക്കാറിന് നല്‍കിയത്.  

തൊഴിലുടമയെ മാറ്റുന്നതിന് അംഗീകാരം ലഭിച്ച തൊഴിലാളികളുടെ എണ്ണം രു വര്‍ഷത്തില്‍ കമ്പനിയുടെ ആകെ ജീവനക്കാരുടെ 15 ശതമാനത്തില്‍ കവിയുന്നില്ല എന്ന് ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. 

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ കരാര്‍ ജോലികള്‍ക്കായി നിയമിച്ച ജീവനക്കാര്‍ക്ക് കരാറിന്റെ കാലാവധി അവസാനിക്കുന്നതുവരെ തൊഴിലുടമയെ മാറ്റാന്‍ അനുവാദം നല്‍കരുതെന്ന് ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. വിസയെ കരാറുമായി ബന്ധിപ്പിക്കണം. തൊഴില്‍മാറ്റം അനുവദിച്ചാല്‍ കമ്പനി തൊഴിലാളികള്‍ക്കായി ചെലവഴിച്ച തുകയ്ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. 

തൊഴില്‍മാറ്റത്തിനുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കാനായി മന്ത്രാലയത്തില്‍ സ്ഥിരം കമ്മിറ്റി രൂപീകരിക്കണം. ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിനിധികളെ ഇതില്‍ ഉള്‍പ്പെടുത്തണമെന്നും ശൂറ കൗണ്‍സില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 

രാജ്യത്തെ നിയമവിരുദ്ധ തൊഴിലാളികളുടെ പ്രശ്‌നങ്ങളും പെട്ടെന്ന് പരിഹരിക്കാന്‍ സംവിധാനം വേണം. അവരുടെ തൊഴിലുകള്‍ നിയമവിധേയമാക്കാനുള്ള നടപടിള്‍ തൊഴില്‍ മന്ത്രാലയം കൈക്കൊള്ളണമെന്നും ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News